KeralaNews

ആനയോട് കരുണയില്ലാതെ പാപ്പാന്മാർ : രണ്ട് പേരെ സസ്പെൻഡ് ചെയ്തു

തൃശ്ശൂര്‍: ഗുരുവായൂർ ദേവസ്വത്തിന്റെ ആനയ്ക്ക് ക്രൂരമർദനം . സംഭവത്തില്‍ രണ്ട് പാപ്പാന്‍ന്മാരെയും സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ ദേവസ്വം ചെയര്‍മാനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററോടാണ് സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ശീവേലിക്ക് കൊണ്ടുവന്ന കൃഷ്ണ എന്ന കൊമ്പനെയാണ് പാപ്പാന്മാര്‍ ക്രൂരമായി മര്‍ദിച്ചത്. രണ്ട് മാസത്തിലുള്ളില്‍ നടന്ന സംഭവമാണ് ഇതെന്നാണ് കരുതുന്നത്. എന്നാല്‍, വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനയെയാണ് ക്രൂരമായി മര്‍ദിച്ചത്. ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേ നട ശീവേലി പറമ്പിലാണ് സംഭവം. ജയലളിത നടയിരുത്തിയ കൊമ്പനാണ് കൃഷ്ണ. ഇതേ സ്ഥലത്ത് തന്നെ തളച്ചിരുന്ന ജൂനിയർ കേശവൻ എന്ന ആനയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *