ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ട; യാത്ര ചെയ്ത ദൂരത്തിന് മാത്രം പണം; പുതിയ ടോള്‍ സംവിധാനം ഉടന്‍

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി, പകരം വാഹനങ്ങളില്‍നിന്ന് ഓടോമാറ്റിക് സംവിധാനത്തില്‍ ടോള്‍ പിരിക്കുന്ന സംവിധാനം രാജ്യത്തു നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ വർഷം മാർച്ച് മാസത്തോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാജ്യസഭയില്‍ മന്ത്രി അറിയിച്ചു.

ജി.പി.എസ് സംവിധാനവുമായി ബന്ധിപ്പിച്ചാണു ടോള്‍ പിരിക്കുക. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ടോള്‍ ഈടാക്കും. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതു വഴിയുള്ള സമയ, ഇന്ധന നഷ്ടം ഇതോടെ ഒഴിവാകും. ദേശീയപാതയില്‍ വാഹനം സഞ്ചരിക്കുന്ന ഭാഗത്തിനു മാത്രമുള്ള ടോള്‍ ആയിരിക്കും പിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഞങ്ങള്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കും. ടോള്‍ ബൂത്തുകളും സ്റ്റോപ്പുകളും ഉണ്ടാകില്ല. ടോള്‍ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് നിന്നും പുറത്തുകടക്കുന്നിടത്ത് നിന്നും നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ ക്ലിക്ക് ചെയ്യും.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം സ്വയമേവ കുറയ്ക്കും. ഉപയോക്താക്കള്‍ യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം പണം നല്‍കണം. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഈ പദ്ധതി ആരംഭിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’- മന്ത്രി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments