NationalNews

19 മത്സ്യത്തൊഴിലാളികൾ കൂടെ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ ; രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു

ചെന്നെ: രാമേശ്വരത്ത് 19 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. രണ്ട് ബേട്ടുകളും നാവികസേന പിടിച്ചെടുത്തു.അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. പാക്ക് ബേ കടലിലെ ഡെൽഫ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ പിടിയിലായത്.

രാമേശ്വരത്ത് നിന്നും 480 മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഇന്നലെ കടലിൽ പോയിരുന്നു. ഭഗ് ജല സന്ധി കടൽ പ്രദേശത്തെ നെടുന്തീവു ദ്വീപിന് സമീപമാണ് ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്. ശ്രീലങ്കൻ സേന ഇവിടെ എത്തുകയും 19 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ കങ്കേശൻതുറൈ നാവിക ക്യാമ്പിലേക്ക് കൊണ്ടുപോയതായി മത്സ്യബന്ധനത്തൊഴിലാളി അസോസിയേഷൻ സെക്രട്ടറി സിആർ സെന്തിൽവേൽ അറിയിച്ചു.

അതേ സമയം കഴിഞ്ഞ ജനുവരി 13ന് പിടികൂടിയ 12 മത്സ്യത്തൊഴിലാളികളെ ചൊവ്വാഴ്ച്ച ശ്രീലങ്കൻ നാവിക സേന വിട്ടയച്ചിരുന്നു. ഇവർ ചെന്നെ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. പാക്ക് ബേ കടലിലെ ഡെൽഫ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ 23 മത്സ്യത്തൊഴിലാളികളും രണ്ട് ബോട്ടുകളും രാമേശ്വരത്ത് നിന്ന് ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായിലായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *