
തിരുവനന്തപുരം : കോവളം എംഎൽഎ എം വിൻസെന്റിന്റെ കാർ അപകടത്തിൽപ്പെട്ടു.
പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി പ്രാവച്ചമ്പലത്ത് വച്ചാണ് അപകടമുണ്ടായത്.

സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി. പരിക്കേറ്റ എംഎൽഎയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎയുടെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം