7 ഗഡു ഡി.എ കിട്ടേണ്ട സ്ഥാനത്ത് ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത് 1 ഗഡു ഡി.എ; കബളിപ്പിച്ച ധനമന്ത്രിക്കെതിരെ സെക്രട്ടേറിയേറ്റിൽ പ്രതിഷേധ മാർച്ച്

ധനമന്ത്രി സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ
ധനമന്ത്രി സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: ബജറ്റിൽ 2 ശതമാനം ഡി.എ വർദ്ധിപ്പിച്ചു. ഡി.എ കുടിശിക കൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 2 ഗഡു ഡി.എ പ്രഖ്യാപിക്കുമെന്നായിരുന്നു മലയാളം മീഡിയ റിപ്പോർട്ട് ചെയ്തത്. ഡി.എ പ്രഖ്യാപനത്തിൽ ജീവനക്കാർ നിരാശയിലാണ്.

രണ്ട് ഗഡു എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച ജീവനക്കാർക്ക് ധനമന്ത്രിയുടെ ഒരു ഗഡു ഡി.എ പ്രഖ്യാപനം ദഹിച്ചില്ല. മന്ത്രിയുടെ ഡി.എ പ്രഖ്യാപനം വന്ന് പത്ത് മിനിട്ടുകൾക്കുള്ളിൽ തന്നെ സെക്രട്ടേറിയേറ്റിൽ പ്രതിഷേധ മാർച്ച് ഉണ്ടായി എന്നത് ബാലഗോപാലിനെ ഞെട്ടിച്ചു. സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് എം. വിൻസെൻ്റ് എം എൽ എ ഉദ്ഘാടനം ചെയ്തു.

3 വർഷമായി ഡി.എ കിട്ടാത്തതിനെ തുടർന്ന് ജീവനക്കാർ ശക്തമായ പ്രതിഷേധത്തിലായിരുന്നു. തടഞ്ഞ് വച്ച ആനുകൂല്യങ്ങൾ ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്ത പണി മുടക്കിൽ ഭരണാനുകൂല സംഘടന അംഗങ്ങൾ വരെ പങ്കെടുത്തത് സർക്കാരിനെ ഞെട്ടിച്ചിരുന്നു. ഡി.എ തടഞ്ഞ് വയ്ക്കുന്നത് അഭികാമ്യമല്ലെന്ന ചീഫ് സെക്രട്ടറിയും അഭിപ്രായപ്പെട്ടിരുന്നു. 2 ഗഡു ഡി.എ എങ്കിലും കൊടുക്കണം എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. ചീഫ് സെക്രട്ടറിയേയും ഞെട്ടിച്ചു കൊണ്ടാണ് 1 ഗഡു ഡി.എ കൊടുക്കാൻ ധനമന്ത്രി ബജറ്റ് പ്രഖ്യാപനം നടത്തിയത്.

ധനമന്ത്രിയുടെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ് പ്രഖ്യാപനം നടന്ന് മിനിട്ടുകൾക്കുള്ളിൽ നടന്ന പ്രതിഷേധ മാർച്ച്. 2021 ജനുവരി 1 മുതൽ ലഭിക്കേണ്ട 2 ശതമാനം ഡി.എ കുടിശികയാണ് ധനമന്ത്രി പ്രഖാപിച്ചത്. പ്രഖ്യാപിച്ച ഡി.എയുടെ കുടിശിക എന്ന് കിട്ടുമെന്ന് ധനമന്ത്രി പറഞ്ഞതുമില്ല.

അടുത്ത സർക്കാരിൻ്റെ കാലത്ത് പ്രഖ്യാപിച്ച ഡി.എയുടെ കുടിശിക ലഭിക്കുമെന്ന് ധനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങും എന്നാണ് ലഭിക്കുന്ന സൂചന. സർക്കാർ ജീവനക്കാർക്ക് ഇനി ലഭിക്കാനുള്ള 19 ശതമാനം ഡി.എ ആണ്. കിട്ടാനുള്ള ഡി.എ കണക്ക് ഇങ്ങനെ ; 1.7.21-3 ശതമാനം, 1.1.22-3 ശതമാനം , 1.7.22-3 ശതമാനം, 1.1.23- 4 ശതമാനം, 1.7.23- 3 ശതമാനം, 1.1.24 – 3. ശതമാനം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments