അച്ഛൻ ഒരു വിവാഹ തട്ടിപ്പ് വീരൻ; ഞാനൊരു വടി പണ്ടേ എടുത്തുവെച്ചിട്ടുണ്ട്: ശ്രീലക്ഷ്മി അറക്കൽ

വിവാദങ്ങളിലൂടെയും നിലപാടിലൂടെയും സോഷ്യല്‍ മിഡിയയില്‍ ശ്രദ്ധേയയായ വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ ബിഗ് ബോസിന്റെ ആറാം സീസണിൽ മത്സരാർത്ഥിയായി ശ്രീലക്ഷ്മി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് താരത്തിൽ പല വാർത്തകള്‍ പ്രചരിക്കുന്നുണ്ട്.

ഇപ്പോള്‍ ഓണ്‍ലൈൻ ചാനല്‍ അഭിമുഖത്തില്‍ ശ്രീലക്ഷ്മി, തന്റെ അച്ഛനെ കുറിച്ച് സംസാരിക്കുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് 41 ദിവസം പ്രായമാകുന്നത് വരെ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത് എന്ന് ശ്രീലക്ഷ്മി പറയുന്നു ഒപ്പം തന്നെ അച്ഛനെ തനിക്ക് കാണണ്ട എന്നുകൂടി ശ്രീലക്ഷ്മി പറയുന്നുണ്ട് തന്റെ അമ്മൂമ്മ ബോൾഡ് ആയ സ്ത്രീയല്ല പഞ്ചപാവം ആണ്

അങ്ങനെയുള്ള അമ്മൂമ്മയ്ക്ക് എങ്ങനെയാണ് തന്റെ അമ്മയെപ്പോലെ റിബൽ ആയിട്ടുള്ള ഒരു ആൾ ജനിച്ചതെന്ന് തനിക്കുമറിയില്ല ഇവർക്ക് രണ്ടു പേർക്കും ഇടയിലായിരുന്നു തന്റെ വളർച്ച അമ്മ മാത്രമാണ് വളർത്തിയിരുന്നത് എങ്കിൽ താൻ ഭയങ്കര റിബലായി മറിയനെ ഫൂലൻ ദേവിയെ ഒക്കെ പോലെ.

തന്റെ അച്ഛനെന്ന് പറയുന്നയാള്‍ തന്റെ അമ്മ ഉള്‍പ്പെടെ പന്ത്രണ്ടോ ഇരുപതോ സ്ത്രീകളെ വിവാഹം കഴിക്കുകയും വഞ്ചിക്കുകയും ചെയ്തയാളാണെന്നും ശ്രീദേവി അറക്കല്‍ പറഞ്ഞു.

വിവാഹത്തട്ടിപ്പുകാരനായ ആളെ സംഗതി തിരിച്ചറിഞ്ഞപ്പോള്‍ അമ്മ പോലീസില്‍ പരാതി നല്‍കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.

ചെറുപ്പകാലത്തു പോലും തന്റെ അച്ഛനില്ലാത്ത ഒരു ഫീലിംഗോ സ്നേഹമോ തനിക്ക് തോന്നിയിട്ടില്ലെന്നും അയാള്‍ ആരാണെന്ന് തനിക്ക് അറിയേണ്ട ആവശ്യമില്ലെന്നും ആഗ്രഹമില്ലെന്നും ശ്രീദേവി അറക്കല്‍ പറഞ്ഞു.

തന്റെയൊരു ഫേസ്ബുക്ക് പോസ്റ്റിനു കീഴെ അജ്ഞാതനായ ഒരാള്‍ പഴയകാല കാര്യങ്ങളൊക്കെ എഴുതിവന്നത് കണ്ടപ്പോള്‍ പേരോ ഫോട്ടോയോ നോക്കാതെ താന്‍ ബ്ലോക്ക് ചെയ്തെന്നും തന്റെ അച്ഛനോ മറ്റോ ആണ് അയാളെങ്കില്‍ കാണേണ്ടതില്ലെന്നും ശ്രീലക്ഷ്മി വിശദീകരിച്ചു.

അമ്മ അച്ഛനെ കുറിച്ച് ഒരു കാര്യവും പറഞ്ഞിരുന്നില്ല. അമ്മയ്ക്ക് അച്ഛനോട് വെറുപ്പുണ്ടായിരിക്കാം. പക്ഷേ, തന്റെ അച്ഛനാണ് അയാളെന്നതിനാല്‍ തന്നോട് മോശമായി ഒരു കാര്യവും പറഞ്ഞിരുന്നില്ലെന്നും ശ്രീദേവി പറഞ്ഞു. എന്നാല്‍ അമ്മൂമ്മ തന്നോട് എല്ലാ കാര്യങ്ങളും പറയാറുണ്ടായിരുന്നു.

ചെറുപ്പത്തില്‍ താനും അമ്മൂമ്മയും കൂടി ആടിനെ മേയ്ക്കാന്‍ പോകുമ്പോഴാണ് എല്ലാ കഥയും പറഞ്ഞു തന്നിരുന്നത്. തന്റെ ഒരു ബന്ധുവിന്റെ കല്യാണ ആല്‍ബത്തില്‍ ഭക്ഷണം വിളമ്പുന്ന അച്ഛന്റെ ഫോട്ടോയുണ്ടെന്ന് അറിഞ്ഞെങ്കിലും തനിക്കത് കാണാനുള്ള യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല.

മരിക്കുവോളം കാണരുതെന്നാണ് ആഗ്രഹമെന്നും ശ്രീലക്ഷ്മി പറഞ്ഞു. താന്‍ അഭിമുഖങ്ങളിലും മറ്റുമൊക്കെ അച്ഛനെന്ന് പറയാറുണ്ടെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ‘അയാള്‍’ എന്നു മാത്രമാണ് പറഞ്ഞിരുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

അമ്മയും മകളും മാത്രമുള്ള വീടുകൾ കണ്ടുപിടിച്ച് സ്വത്തും പണവും അടിച്ചു മാറ്റുകയാണ് അയാൾ ചെയ്യുന്നത്. ചിലപ്പോൾ പെണ്ണുങ്ങളെ ബോംബെയിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്യും അത്രയും വൃത്തികെട്ട മനുഷ്യനായിരുന്നു.

അമ്മൂമ്മയാണ് അയാളെ കുറിച്ച് എന്നോട് പറഞ്ഞത് അമ്മ ഇപ്പോഴും അയാളെ കുറിച്ച് ഒന്നും സംസാരിക്കില്ല എനിക്ക് അയാളോട് ഭയങ്കര പാടാണ് പണ്ട് ഞാൻ ഇരുമ്പിന്റെ ഒരു വടി സൂക്ഷിച്ചു വയ്ക്കുമായിരുന്നു അത് എന്തിനാണെന്ന് ചോദിക്കുമ്പോൾ ഞാൻ പറയുന്നത് അയാൾ വന്നാൽ തല്ലിക്കൊല്ലാൻ ആണ് എന്നായിരുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments