യാത്രാപ്പടി വിവാദം: വീണ്ടും വിശദീകരണവുമായി സച്ചിദാനന്ദന്‍

തൃശൂര്‍: യാത്രാപ്പടി വിവാദത്തില്‍ വിശദീകരണവുമായി വീണ്ടും സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും വിലയിരുത്താന്‍ യോഗവും ചേരുന്നുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. യാത്രാപ്പടിയില്‍ ഓഫീസ് തലത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

സച്ചിദാനന്ദന്റെ കുറിപ്പ്: അക്കാദമി നടത്തിയ സാര്‍വദേശീയ സാഹിത്യോത്സവത്തിന് ലഭിച്ച വിപുലമായ സ്വീകരണം ഞങ്ങളെ ഉത്സാഹഭരിതരാക്കുന്നു. അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. കുറവുകളെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. വിലയിരുത്താന്‍ യോഗവും ചേരുന്നുണ്ട്. ഏഴ് ദിവസം അഞ്ഞൂറ് എഴുത്തുകാരെ വിളിച്ചു കൂട്ടി നൂറിലേറെ സെഷനുകള്‍ നടത്താന്‍ ഒട്ടും തികയുന്നതായിരുന്നില്ല മൂലധനം. J L F, K L F തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാര്‍ക്ക് ഒരു പ്രതിഫലവും നല്‍കുന്നില്ല. ചിലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും പങ്കാളികള്‍ക്ക് നല്‍കാന്‍ ആയിരുന്നു കമ്മിറ്റിയുടെ ശ്രമം. യാത്രപ്പടിയില്‍ ഓഫീസ് തലത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുണ്ട്. വീണ്ടും നന്ദി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments