Job Vacancy

തിരുവനന്തപുരത്ത് അധ്യാപക, ക്യാമ്പ് അസിസ്റ്റന്റ്, പ്ലാനിങ് അസിസ്റ്റന്റ് ഒഴിവുകള്‍ | Job Vacancy

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ് 13 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും.

എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. മെയ് 12 ന് വൈകിട്ട് നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 13 രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

പ്ലാനിംഗ് അസിസ്റ്റന്റ്

സംസ്ഥാന ആസൂത്രണ ബോർഡ് ആസ്ഥാന കാര്യാലയത്തിലേക്ക് ജിഐെസ് പ്ലാനിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജോഗ്രഫിയിലെ ബിരുദാനന്തര ബിരുദം / ജിഐഎസ് / റിമോട്ട് സെൻസിംഗ് ബിരുദവും ജിഐഎസ് ആപ്ലിക്കേഷനുകളിലുള്ള അറിവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസം 30,000 രൂപ നിരക്കിൽ 4 മാസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ പട്ടം ആസ്ഥാന കാര്യാലയത്തിൽ മെയ് 6 ന് രാവിലെ 10 മണിക്ക് മുൻപായി ഹാജരാകണം.

ക്യാമ്പ് അസിസ്റ്റന്റ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി/ മൂന്ന് വർഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 39 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം മെയ് 5 ന് മുൻപ് ktu.cvcamp@gecbh.ac.in ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : http://www.gecbh.ac.in, 0471 – 2300484.