
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം ; ശ്രീലങ്കൻ നാവിക സേന 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
ചെന്നൈ : തമിഴ്നാട്ടിൽ നിന്നുള്ള 23 മത്സ്യത്തൊഴിലാളികളെയാണ് നാവിക സേന അറസ്റ്റ് ചെയ്തു . സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടിയെടുത്തത് എന്നാണ് വിവരം . ഇവരെ വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു സംഭവം.
മത്സ്യബന്ധനം കഴിഞ്ഞ് രാമേശ്വരത്ത് നിന്നും മടങ്ങിവരിക സംഘം. നെടുവീന് ദ്വീപ് താണ്ടുന്നതിനിടെ നാവിക സേന മത്സ്യത്തൊഴിലാളികളെ വളയുകയായിരുന്നു. ഇതിനിടെ നാവിക സേനയുടെ ബോട്ടിൽ അടിച്ച് ഇവരുടെ മത്സ്യ ബന്ധന ബോട്ടുകളും വലയും തകർന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരുടെ ബോട്ടുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 22 നും സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ നാവിക സേന പിടികൂടി. ഇതിൽ തമിഴ്‌നാട് മുഖ്യമന്ത്രി എ.കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്.
അതേസമയം മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കാവശ്യമായ നയതന്ത്ര സഹായം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സംഘം.