തിരുവനന്തപുരം : കേരളത്തിൽ വീണ്ടും രാമക്ഷേത്രവും ബിജെപിയും ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ നടത്തിയ പ്രസം​ഗമാണ് ഇതിന് ആധാരം . സാദിഖലി തങ്ങൾ ബിജെപി ഭാഷയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്.

ജനുവരി 24ന് മഞ്ചേരിക്ക് സമീപം പുൽപറ്റയിൽ തങ്ങൾ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബാബറി മസ്ജിദ് തകർത്ത സ്ഥാനത്ത് സംഘ പരിവാർ കെട്ടിപ്പടുത്ത രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആർ എസ് എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.

അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം എന്ന സാദിഖലി തങ്ങളുടെ പരാമർശത്തിന് എതിരെയാണ് INL നേതാവ് അബ്ദുൾ അസീസ്..ഇങ്ങനെ നീളുന്നു വിമർശനങ്ങൾ… ഗാന്ധിയുടെ രാമരാജ്യമല്ല RSS ൻ്റെത്. രാഷ്ട്രീയ നേതാക്കന്മാർ അത് അറിയാത്തവരല്ല. എന്നിട്ടും ലീ​ഗ് അണികളെ നേതാക്കൾ മണ്ടന്മാർ ആക്കുകയാണെന്നും INL ആരോപിച്ചു .

കഴിഞ്ഞ മാസം 22ന് സാദിഖലി തങ്ങൾ നടത്തിയ പ്രസം​ഗത്തിലാണ് അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം ആണെന്ന് അഭിപ്രായപ്പെട്ടത്. ലീ​ഗിന്റെത് മ‍‍‍‍ൃദു ഹിന്ദുത്വ നിലപാടും ആർഎസ്എസ് അനുകൂല നിലപാടുമാണെന്ന് INL നേതാവ് അബ്ദുൾ അസീസ് കുറ്റപ്പെടുത്തി. ബാബറി തകർത്ത സ്ഥലത്ത് ഉണ്ടാക്കിയ ക്ഷേത്രം അഭിമാനകരമാണ് എന്ന പരാമർശം മുസ്ലിങ്ങൾക്ക് അപമാനകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബാബറി മസ്ജിദ് തകർത്ത സ്ഥാനത്ത് സംഘ പരിവാർ കെട്ടിപ്പടുത്ത രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആർ എസ് എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രതികരിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി ജെ പി യുടെ ദുഷ്ടലാക്കിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത സാദിഖലിയുടെ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകാേപിതരാക്കിയതിൽ അൽഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു