ഡൽഹി : എനിക്ക് സ്വന്തമായി കാറോ ബൈക്കോ ഒന്നുമില്ല , എന്നാലും സന്തോഷവാനാണ് താൻ . രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പ്രദർശനമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 കാണാനെത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ .
സ്വന്തമായി കാറോ സൈക്കിളോ ഇല്ലാത്ത വ്യക്തിയാണ് താനെന്നും അതുകൊണ്ട് തനിക്ക് ഇവയെല്ലാം അപരിചിതമാണെന്നും എന്നാൽ, ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
എക്‌സ്‌പോ സംഘടിപ്പിക്കുന്നത് വളരെ സന്തോഷകരമായ നിമിഷമാണ് . ഈ അത്ഭുതകരമായ പരിപാടി സംഘടിപ്പിച്ചതിന് ഓട്ടോമോട്ടീവ് വ്യവസായത്തെ ആദ്യം അഭിനന്ദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും എല്ലാ സ്റ്റാളുകളിലും പോകാൻ കഴിഞ്ഞില്ലെങ്കിലും കണ്ട സ്റ്റാളുകൾ വളരെ ആകർഷകമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഇത്രയും മഹത്വവും വ്യാപ്തിയുമുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത് തനിക്ക് സന്തോഷവും ആത്മവിശ്വാസവും പകരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 കാണാൻ ജനങ്ങളോട് നിർദ്ദേശിച്ച പ്രധാനമന്ത്രി, മൊബിലിറ്റി, വിതരണ ശൃംഖല സമൂഹത്തെ മുഴുവൻ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നുവെന്നും പറഞ്ഞു.
ഡൽയിൽ വച്ചാണ് എക്‌സ്‌പോ നടന്നത്.
50ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 800-ലധികം പ്രദർശകർ ഉള്ള എക്സ്പോ അത്യാധുനിക സാങ്കേതികവിദ്യകളും സുസ്ഥിരമായ പരിഹാരങ്ങളും ചലനാത്മകതയിലെ മുന്നേറ്റങ്ങളും ഉയർത്തിക്കാട്ടുന്നു. എക്‌സ്‌പോയിൽ 28-ലധികം വാഹന നിർമ്മാതാക്കളുടെ പങ്കാളിത്തവും 600-ലധികം വാഹന ഘടക നിർമ്മാതാക്കളുടെ സാന്നിധ്യവും ഉണ്ട്. 13-ലധികം ആഗോള വിപണികളിൽ നിന്നുള്ള 1000-ലധികം ബ്രാൻഡുകൾ ഇവൻ്റിൽ അവരുടെ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദർശിപ്പിക്കും.