ഡൽഹി : ബൻവാരിലാൽ പുരോഹിത് പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച രാജിക്കത്തിൽ പറയുന്നത്.
രണ്ട് വാക്യത്തിൽ മാത്രമുള്ള രാജിക്കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്‌മിനിസ്ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ പഞ്ചാബിൻ്റെ 29-ാമത്തെ ഗവർണറും 2021 ഓഗസ്റ്റ് 29 വരെ ചണ്ഡീഗഢിൻ്റെ അഡ്മിനിസ്ട്രേറ്ററുമായിരുന്നു ബൻവാരിലാൽ പുരോഹിത് . 2017 മുതൽ 2021 വരെ തമിഴ്‌നാട് ഗവർണറായിരുന്നു . 2016 മുതൽ 2017 വരെ അസമിലെ മുൻ ഗവർണറായിരുന്നു. ഭാരതീയ ജനതാ പാർട്ടി അംഗമാണ് . മൂന്ന് തവണ നാഗ്പൂരിൽ നിന്ന് പാർലമെൻ്റ് അംഗമായി, രണ്ട് തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്അംഗമായും ഒരു തവണ ബിജെപി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .