ഡൽഹി : മതവികാരം വ്രണപ്പെടുത്തി . കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, മകൾ സുരണ്യ അയ്യരും മാറി തമാസിക്കണമെന്ന് അയൽവാസികൾ. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കെതിരെ സുരണ്യ അയ്യർ ഉപവാസം നടത്തിയതുമൂലം മതവികാരം വ്രണപ്പെട്ടു എന്നാണ് പരാതി . ഇതിന്റെ തുടർ നയപടിയായി കോളനിയിലെ മറ്റു താമസക്കാർ പരാതിപ്പെട്ട് അസോസിയേഷനിൽ കത്ത് നൽകുകയായിരുന്നു.
മണി ശങ്കര്‍ അയ്യരും മകളും മാപ്പുപറയണമെന്നും അല്ലെങ്കില്‍ ജങ്പുരയിലെ വസതി ഒഴിഞ്ഞു പോകണമെന്നുമാണ് ഇവരുടെ ആവശ്യം. വിദ്വേഷവും അസ്വാരസ്യവുമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് മാപ്പുപറയണമെന്ന ആവശ്യം റസിഡന്‍റ്സ് അസോസിയേഷന്‍ ഉന്നയിക്കുന്നത്.
അതേസമയം, ജങ്പുരയിലെ വീട്ടില്‍ താന്‍ താമസിക്കുന്നില്ലെന്നും അത് അച്ഛന്‍റെ വീടാണെന്നുമായിരുന്നു മകള്‍ സുരന്യ അയ്യര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജങ്പുര റസിഡന്‍റ്സ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ ലെറ്റര്‍പാഡിലുള്ള കത്തില്‍ അസോസിയേഷന്‍ പ്രസിഡന്‍റായ ഡോക്ടര്‍ കപില്‍ കകാറാണ് ഒപ്പിട്ടിരിക്കുന്നത്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ ഹൗസിങ് കോളനിയില്‍ നിന്നും താമസം മാറണമെന്നാണ് കത്തില്‍ പറയുന്നത്.
മകളുടെ വിവാദ പ്രസ്താവനയെ അപലപിക്കാന്‍ മണിശങ്കര്‍ അയ്യര്‍ തയ്യാറാകണമെന്നും അതല്ല, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് എതിരാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയുമാണെങ്കില്‍ ഒഴിഞ്ഞു പോകുകയും വേണമെന്ന് കത്തില്‍ വിശദീകരിക്കുന്നു. ജങ്പുരയിലെ റസിഡന്‍റ്സ് അസോസിയേഷനിലുള്ളവര്‍ ഇത്തരം വിദ്വേഷങ്ങള്‍ക്ക് എതിരാണെന്നും കത്തില്‍ പറയുന്നു.
സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ സുരന്യ തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടാമെങ്കിലും സുപ്രീംകോടതി വിധി അനുസരിച്ച് അതും പരമമല്ലെന്നും നല്ല പൗരന്‍റെ കടമ പാലിക്കണമെന്നും സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കാരിയെന്ന നിലയിലും ഹിന്ദുവെന്ന നിലയിലും നിലവില്‍ അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ താന്‍ എതിര്‍ക്കുന്നുവെന്നും മൂന്ന് ദിവസം നിരാഹാരം അനുഷ്ഠിക്കുന്നുവെന്നുമാണ് ജനുവരി 19ന് സുരന്യ സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. രാജ്യത്തെ മുസ്ലിം സഹോദരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാനാണ് താനിത് ചെയ്യുന്നതെന്നും അയോധ്യയില്‍ ഹിന്ദുത്വത്തിന്‍റെയും ദേശീയതയുടെയും പേരില്‍ നടക്കുന്ന പ്രവര്‍ത്തിയെ അപലപിക്കുകയും ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.