പേടിഎം പേയ്‌മെന്റസിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ; പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്ന് നിർദേശം

പേടിഎം പേയ്‌മെന്റസിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്ന് നിർദേശം. ഫെബ്രുവരി 29 മുതൽ പുതിയ നിയന്ത്രണങ്ങൾ പേടിഎം പേയ്‌മെന്റസിന് ബാധകമാകും. പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്നും നിർദേശമുണ്ട്.

പേടിഎം സേവിങ്‌സ് അക്കൗണ്ട്, ഫാസ്ടാഗ്‌സ്, കറന്റ് അക്കൗണ്ട്‌സ്, വാലറ്റ് എന്നിവയിൽ നിന്ന് പണം പിൻവലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ബാങ്കിന്റെ യുപിഐ സൗകര്യങ്ങൾ ഉപയോ​ഗിക്കാൻ ഉപയോക്താവിന് കഴിയില്ല. ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്‌മെന്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്നും പ്രതിദിനം നിശ്ചയിച്ചിട്ടുള്ള പരിധിവരെ ഇടപാടുകൾ നടത്താനാകുമെന്നും ഉത്തരവിൽ പറയുന്നു. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, പേടിഎം പെയ്‌മെന്റ് ലിമിറ്റഡ് എന്നിവയുടെ അക്കൗണ്ട് ഇടപാടുകളും ആർബിഐ അവസാനിപ്പിച്ചു. ഫെബ്രുവരി 29-നൊ അതിനുമുമ്പോ ആരംഭിച്ച ഇടപാടുകൾ തുടങ്ങി എല്ലാ സെറ്റിൽമെൻ്റുകളും മാർച്ച് 15-നകം അവസാനിപ്പിക്കണമെന്ന് നിർദേശമുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments