NationalNewsPolitics

കുഞ്ഞിനെ നോക്കാൻ വീട്ടിൽ മറ്റാരുമില്ല ; ജാമ്യാപേക്ഷയുമായി നടി കസ്തൂരി

ജാമ്യാപേക്ഷയുമായി നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി. തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ചെന്നൈ എഗ്മൂർ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. കുട്ടിയെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും പരാമർശത്തിൽ മാപ്പ് പറഞ്ഞെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.

അതേസമയം, ഈ മാസം 29 വരെ കസ്തൂരിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കസ്തൂരി നിലവിൽ ചെന്നൈ പുഴൽ ജയിലിലാണ് കഴിയുന്നത്. എന്നാൽ കസ്തൂരിയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കള്ളപ്പണക്കേസിൽ പ്രതിയായ സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് കസ്തൂരിയെ രാത്രിയിൽ ബലമായി കസ്റ്റഡിയിൽ എടുത്തതെന്ന് ബിജെപി നേതാവ് എച്ച്. രാജ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *