പി സി ജോർജും മകനും ബിജെപിയിലേക്ക്; ഇന്ന് പാർട്ടി അം​ഗത്വം സ്വീകരിച്ചേക്കും

ദില്ലി: പി സി ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അം​ഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അം​ഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദില്ലിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.

എൽഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ഒട്ടി നിന്നായിരുന്നു പിസി ജോർജിൻറെ രാഷ്ട്രീയ പ്രവർത്തനം. ജനപക്ഷം പാർട്ടിയെ എൻഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്സഭ സീറ്റിൽ സ്ഥാനാർഥിയാവുകയായിരുന്നു ജോർജിൻറെ ലക്ഷ്യം. പലകുറി സംസ്ഥാന ബിജെപി നേതാക്കളുമായി ജോർജ് ചർച്ചയും നടത്തി. എന്നാൽ ഘടകകക്ഷിയായി മുന്നണിയിൽ എടുത്താൽ ജോർജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

കെ.സുരേന്ദ്രൻ ഉൾപ്പെടെയുളള നേതാക്കൾ ഘടകകക്ഷിയായി ജോർജിനെ മുന്നണിയിലെടുക്കരുത് എന്ന് കട്ടായം പറഞ്ഞു. ഇതോടെ പാർട്ടി അംഗത്വം എടുത്താൽ സഹകരിപ്പിക്കാം എന്ന നിർദേശം കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ട് വച്ചു. ഗത്യന്തരമില്ലാതെ ഈ നിർദേശം അംഗീകരിക്കാൻ ജോർജ് നിർബന്ധിതനായി. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ് ഉൾപ്പെടെ ജോർജിൻറെ ജനപക്ഷം പാർട്ടിയിലെ സഹപ്രവർത്തകരൊന്നാകെ ബിജെപിയിലെത്തും. പുതിയ സാഹചര്യത്തിൽ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ജോർജ് ബിജെപി സ്ഥാനാർത്ഥിയായി എത്താനാണ് സാധ്യത.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments