കൊച്ചി: ജഡ്ജിമാരുടെ സ്ഥാനപ്പേര് മാറ്റി. ജില്ലാ ജഡ്ജും ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റും സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ എന്ന പേരിലാണ് ഇനി മുതല്‍ അറിയപ്പെടുക.
മുനിസിഫ് മജിസ്‌ട്രേറ്റ് ഇനി മുതല്‍ അറിയപ്പെടുന്നത് സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ എന്ന പേരിലും അറിയപ്പെടും.
ജുഡിഷ്യല്‍ സര്‍വീസ് റൂള്‍ III ഭേദഗതി വരുത്തിയാണ് ഈ പേര് മാറ്റം. ഇത് സംബന്ധിച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ ആഭ്യന്തരവകുപ്പില്‍ നിന്ന് ഈ മാസം 29 ന് ഇറങ്ങി.
ജുഡീഷ്യൽ തസ്തികകളുടെ പേര് പല സംസ്ഥാനങ്ങളിലും പല തരത്തിലായതിനാൽ ഇതിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാരുടെ തസ്തികളുടെ പേരുകളിൽ സംസ്ഥാനത്ത് മാറ്റം വരുത്തുന്നത്.