സിനിമ ഷൂട്ടിം​ഗിനായി പണിത വീട് അർഹതപ്പെട്ടവർക്ക് കൈമാറി സുരേഷ് ​ഗോപി; ‘അൻപോട് കൺമണി’ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമ്മിക്കുകയും, ചിത്രീകരണത്തിനു ശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിതോടെ തലശ്ശേരിയിൽ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചു. ‘ക്രീയേറ്റീവ് ഫിഷിന്റെ’ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ച് ലിജു തോമസ് സംവിധാനം ചെയ്യുന്ന, ‘അൻപോട് കൺമണി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോൽദാന കർമ്മം സുരേഷ് ഗോപി നിർവഹിച്ചു.

സാധാരണ കോടികൾ ചെലവിട്ട് സെറ്റ് വർക്ക്‌ ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ച് അവിടെ വെച്ച് ഷൂട്ടിങ് നടത്തുകയും, ശേഷം ആ വീട് കൈമാറുകയും ചെയ്തതോടെ മലയാള സിനിമയിൽ പുതിയൊരു പ്രവണതയ്ക്ക് തുടക്കമിടുകയാണ്, ‘അൻപോട് കൺമണി’ എന്ന ചിത്രം.

“തുടക്കത്തിൽ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു,” നിർമ്മാതാവ് വിപിൻ പവിത്രൻ പറഞ്ഞു.

അർജുൻ അശോകൻ, അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments