കാലിഫോർണിയ: മനുഷ്യന്റെ തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. തലച്ചോറിൽ സ്ഥാപിക്കുന്ന സൂക്ഷ്‌മോപകരണമാണ് ഇംപ്ലാന്റ്. ഇതാണ് മനുഷ്യരിൽ ാദ്യമായി ഉപയോഗിച്ചിരിക്കുന്നത്.
മനുഷ്യ മസ്തിഷ്‌കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിച്ച കൊണ്ടുള്ള ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് എന്ന ആശയത്തിലൂന്നിനാണ് ന്യൂറലിങ്ക് പ്രവർത്തിക്കുന്നത്. ഒരുനാണയത്തിന്റെ വലിപ്പമുള്ള ചിപ്പ് റോബോട്ടിന്റെ ഹായത്തോടെ തലയോട്ടിയിൽ ഘടിപ്പിച്ചിരിക്കുകയാണ്. ഇത് ന്യൂറ ലിങ്കിനും അതുപോലെ മസ്‌കിന്റെ മൂല്യം ഉയരാൻ സഹായിക്കും.
അതേസമയം ഒരു നാണയത്തിന്റെ വലിപ്പമാണ് ഈ ചിപ്പിനുള്ളത്. ഇതിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന ലോമയ വയറുകളുണ്ടാവും. ബാഹ്യ ഉപകരണങ്ങളെ ആവശ്യാനുസരം നിയന്ത്രിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂറലിങ്ക്. അതേസമയം ശസ്ത്രക്രിയക്ക് വിധേയനായ രോഗി സുഖം പ്രാപിച്ച് വരികയാണ്. മറ്റ് പ്രശ്‌നങ്ങളൊന്നമില്ല.
പ്രാഥമിക ടെസ്റ്റുകളിൽ നിന്ന് ചീപ്പ് പ്രവർത്തിച്ച് തുടങ്ങിയതായിട്ടാണ് ന്യൂറലിങ്ക് പറയുന്നു. യുഎസ്സ് അധികൃതർ മസ്‌കിന്റെ ബ്രെയിൻ ചിപ്പ് സ്റ്റാർട്ടപ്പിന് യുഎസ് അനുമതി നൽകിയിരുന്നു. നേരത്തെ അമേരിക്കൻ ഫുഡ ആൻഡ് ഡ്രഗ് അഡിമിനിസ്‌ട്രേഷനും ഒരു വര്ഷത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷിക്കുമെന്ന് അറയിച്ചിരുന്നു.
അതേസമയം ന്യൂറോലിങ്കിന്റെ ആദ്യത്തെ ഉൽപ്പന്നത്തെ ടെലിപതിയെന്നാണ് വിളിക്കുകയെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കി. മസ്തിഷ്‌കത്തിന് എന്തെങ്കിലും പ്രശ്‌നം വന്നാൽ ഇവ ഗുണം ചെയ്യും. കാരണം ശരീരത്തിന്റെ തളർച്ച മൂലം സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ കഴിയാത്തവർക്ക് തലച്ചോറിന്റെ നിർദേശം സ്വീകരിക്കുന്ന ഉപകരണത്തിലൂടെ അത് സാധിക്കും.
ഇതുവഴി പക്ഷാഘാതം, അന്ധത അടക്കമുള്ള ഗുരുതരമായ അവസ്ഥകളെ നേരിടാൻ ബ്രെയിൻ ചിപ്പിന് സാധിക്കും. നിങ്ങളുടെ ചിന്തയിലൂടെ ഫോണോ കമ്പ്യൂട്ടറോ നിയന്ത്രിക്കാനുമാകും. കാലിന്റെ ചലനം നഷ്ടപ്പെട്ടവർക്കാണ് തുടക്കത്തിൽ ബ്രെയിൻ ഇംപ്ലാന്റ് ലഭിക്കുക.
കഴിഞ്ഞ ദിവസമാണ് ആദ്യമായി മനുഷ്യനിൽ ന്യറലിങ്ക ഇംപ്ലാന്റ് നടത്തിയത്. തലച്ചോറിൽ നിന്നുള്ള തരംഗങ്ങൾ പ്രാരംഭ ഫലമായി ലഭിക്കുന്നുണ്ടെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. മസ്‌കാണ് ന്യൂറോടെക്‌നോളജി കമ്പനിയുടെ സ്ഥാപകരിൽ ഓൾ. മസ്തിഷ്‌കവും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയാണ് ബ്രെയിൻ ചിപ്പിലൂടെ ന്യൂറലിങ്ക് ലക്ഷ്യമിടുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തളർന്ന് പോയത് കൊണ്ട് എല്ലാം ഇല്ലാതാവില്ലെന്നും, അത്തരം ആളുകൾ സൂപ്പർ ചാർജ് നൽകുക. പാർക്കിൻസൺസ് പോലുള്ള ന്യൂറോളജിക്കൽ രോഗങ്ങൾ ചികിത്സിക്കുക എന്നിവയാണ് ചിപ്പിലൂടെ ലക്ഷ്യമിടുന്നത്.