കൊച്ചി: കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണ താൻ അശ്വിൻ ഗണേഷ് എന്ന സുഹൃത്തുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. അശ്വിൻ ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കിട്ട് കൊണ്ടായിരുന്നു ദിയ കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു അശ്വിൻ ദിയയെ പ്രപ്പോസ് ചെയ്തത്.
തങ്ങൾ ഉടൻ വിവാഹിതരാകാൻ ഒരുങ്ങുകയാണെന്നും വീഡിയോ പങ്കിട്ട് ദിയ വ്യക്തമാക്കി. ഇതോടെ ദിയയുടെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്ക് അറിയില്ലേയെന്നാണ് വീഡിയോയ്ക്ക് താഴെ പലരുടേയും കമന്റ്. അഹാന കൃഷ്ണ അടക്കമുള്ള സഹോദരിമാരും മാതാപിതാക്കളുമൊക്കെ ദിയയുടെ പുതിയ തീരുമാനത്തോട് എങ്ങനെ പ്രതികരിച്ചുവെന്നൊക്കെയുള്ള ചോദ്യങ്ങളും ഉയർന്നു. ഇപ്പോഴിതാ ഇതിനൊക്കെ മറുപടി പറയുകയാണ് ദിയയും അശ്വിനും. യുട്യൂബ് ചാനലിന് നൽകിയ പ്രതികരണം ഇങ്ങനെ
‘ആളുകളെ എങ്ങനെ എടുക്കുമെന്ന ഭയമായിരുന്നു അശ്വിന്. നെഗറ്റീവായി എടുക്കുമോയെന്ന് ചിന്തിച്ചിരുന്നു. ഒരാള് പ്രൊപ്പോസ് ചെയ്യുന്നതും ഒരാളെ കല്ല്യാണം കഴിച്ചോട്ടെയെന്ന് ചോദിക്കുന്നതും ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. അതുകൊണ്ട് തന്നെ അതിൽ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്ന് ഞാൻ അശ്വിനോട് പറഞ്ഞിരുന്നു. രണ്ടും കൽപ്പിച്ചാണ് വീഡിയോ ഇട്ടത്. നല്ല പ്രതികരണമാണ് ആളുകളിൽ നിന്ന് ലഭിച്ചത്. വ്ലോഗ് പങ്കുവെച്ചപ്പോൾ തന്നെഒരു മില്ല്യണിലധികം വ്യൂസ് ആയി.
നെഗറ്റീവ് പറയുന്നവർ ആയാലും അവരോടും നന്ദിയേ ഉള്ളൂ. ട്രോളും മീമും ഒക്കെ ഇറക്കണമെങ്കിൽ ആ വീഡിയോ മുഴുവൻ കാണണം. അങ്ങനെ കാണുമ്പോൾ നമ്മുക്ക് പൈസ കിട്ടുമല്ലോ. അങ്ങനെ നോക്കി കഴിഞ്ഞാൽ ഹേറ്റേഴ്സിനോടാണ് എനിക്ക് നന്ദി പറയാനുള്ളത്.
പൊതുവെ ഞാൻ എന്ത് വീഡിയോ ഇട്ടാലും എന്റെ വീട്ടിലുള്ളവർ അങ്ങനെ പ്രതികരിക്കാറില്ല. എല്ലാവർക്കും സ്വയം തീരുമാനം എടുക്കാനുള്ള അവകാശം ഉണ്ട്. ആ സ്വാതന്ത്ര്യം എന്റെ വീട്ടുകാർ എനിക്ക് തന്നിട്ടുണ്ട്.അതുകൊണ്ട് തന്നെ ഈ വീഡിയോ ഒക്കെ കണ്ട് മറ്റ് വീടുകളിൽ ഉണ്ടാക്കുന്നത് പോലെ പ്രശ്നം ഒന്നും ഉണ്ടാക്കില്ല. എന്റെ വീട്ടുകാരെ സംബന്ധിച്ച് എന്റെ സന്തോഷം ആണ് വീട്ടുകാരുടെ സന്തോഷം. അവർ ജഡ്ജ് ചെയ്യുന്നവരല്ല. വീട്ടുകാർ അവരുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു. എന്റെ ചേച്ചിയേക്കാൾ മുൻപേ ഞാൻ വിവാഹം കഴിക്കുമെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. അഹാനയ്ക്ക് കരിയറും സിനിമയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യം. എനിക്ക് എന്റെ ബിസിനസും എന്റെ നോർമൽ ജീവിതവുമാണ് താത്പര്യം. എല്ലാവരും പ്രതീക്ഷിച്ച കാര്യം തന്നെയായിരിക്കും ഇത്. അതുകൊണ്ട് വലിയ ഞെട്ടലൊന്നും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല’, ദിയ വ്യക്തമാക്കി.