Kerala

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : അമൃത് 1.0 & 2.0 പദ്ധതികളുടെ മികച്ച നിർവ്വഹണത്തിന് കേന്ദ്രത്തിൽ നിന്ന് 10 കോടിയുടെ ഇൻസെന്റീവ്.
കേരളത്തിലെ ഏക നഗരസഭ നേട്ടം കൈവരിച്ചിരിക്കുന്നത് തിരുവനന്തപരം നഗരസഭ മാത്രം. അത് കൊണ്ടാണ് കേന്ദ്രത്തിൽ നിന്ന് 10 കോടി രൂപ തിരുവനന്തപുരം നഗരസഭക്ക് ഇൻസെന്റീവ് ലഭിച്ചത്. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം മേയർ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമൃത് പദ്ധതി : കേന്ദ്ര സർക്കാരിന്റെ 10 കോടി രൂപയുടെ ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭയായി തിരുവനന്തപുരം നഗരസഭ. അമൃത് 1.0 & 2.0 പദ്ധതികളുടെ മികച്ച നിർവ്വഹണത്തിനാണ് ഈ ഇൻസെന്റീവ് ലഭിച്ചത്. അമൃത് പദ്ധതികളിലൂടെ നഗരസഭ പരിധിയിലെ വീടുകളിൽ കുടിവെള്ളം എത്തിച്ച പ്രവർത്തികൾക്കാണ് കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കേരള വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നഗരസഭയുടെ നന്ദി അറിയിക്കുന്നു.

പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ വകുപ്പിന്റെ പിന്തുണയും സഹകരണവും പ്രധാനമായിരുന്നു. അതോടൊപ്പം നഗരസഭയുടെ ഉദ്യോഗസ്ഥരെയും ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നു. നഗരസഭയ്ക്ക് ലഭിച്ച 10 കോടി രൂപ നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപെട്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വിനിയോഗിക്കണം എന്നാണ് ഇപ്പോൾ കണ്ടിട്ടുള്ളത്. അത് സംബന്ധിച്ച തീരുമാനങ്ങൾ വൈകാതെ കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *