‘സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല’; ​ഗവർണറ്‍ക്ക് ഓർമ്മപ്പെടുത്തലുമായി ദേശാഭിമാനി

കൊച്ചി: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ‘സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലാണ് മുഖപത്രം. സ്വന്തമായി തീരുമാനം എടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല. അതിനിവിടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുണ്ടെന്നും മുഖപത്രം ഓർമ്മിപ്പിക്കുന്നു.

‘ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവർണർ. രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ് ഗവർണർ പദവി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള അധികാരമാണ് ഗവർണർക്ക് ഭരണഘടന നൽകുന്നത്. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല. അതിനിവിടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുണ്ട്.’ മുഖപത്രത്തിൽ വിമർശിക്കുന്നു.

ആർഎസ്എസിന് വേണ്ടി എന്ത് നാണം കെട്ട പണിയും ചെയ്യാൻ ഗവർണർക്ക് മടിയില്ല. വാർത്താ പ്രാധാന്യം കിട്ടാൻ വേണ്ടിയാണ് ഗവർണറുടെ കൗശലക്കളി. പ്രതിഷേധിക്കുന്ന കുട്ടികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സംഘർഷം ഉണ്ടാക്കി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവർണറുടെ പൊറാട്ട് നാടകമെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകും. നിയമസഭയേയും കേരള ജനതയേയും നിരന്തരം അപമാനിക്കുന്ന ഗവർണർ ആരുടെ നിർദേശം അനുസരിച്ചാണ് ഈ കോമാളിവേഷം കെട്ടുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാവുമെന്നും എഡിറ്റോറിയൽ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments