നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ വിവാദ പരമാർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ് . സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ടാണ് പലരും വിവാഹത്തിനെത്തിയതെന്ന് കരുതിയെങ്കൽ തെറ്റി . പലരും ഇഡിയെ പേടിച്ചാണ് കല്ല്യാണം കൂടിയതെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.
ഒരു യൂട്യൂബർക്ക് ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവവും ശാന്തിവിള ദിനേശ് പങ്കുവെച്ചു . ‘അവിഹിത കഥകൾ പറയുന്ന യൂട്യൂബറാണ് . ശ്രീകണ്ഠൻ നായരെ കാണാൻ വേണ്ടിയാണ് ക്ഷണിക്കാത്ത കല്യാണത്തിന് പോയതെന്ന് ഇയാൾ പറയുന്നു . സുരേഷ് ഗോപിയുടെ കൂടെ നിന്ന് സെൽഫിയൊക്കെ എടുത്തു. ആളുകൾ എത്ര അധപതിച്ച് പോയി .
നാണമുള്ളവരാണെങ്കിൽ പോവില്ല. സുരേഷ് ഗോപിയും ഭാര്യയും ഇളയ മകനുമൊക്കെ വളരെ മാന്യമായി പെരുമാറിയപ്പോൾ ഗോകുൽ സുരേഷ് ആഹാരം വിളമ്പുന്നിടത്ത് മോശമായി സംസാരിച്ചെന്ന് ആ യൂട്യൂബർ പറയുന്നു . കള്ളമാണോ എന്ന് അറിയില്ല . വിളിക്കാത്തവർ ആരെങ്കിലും ഇതിനകത്ത് കയറിയാൽ വിവരമറിയും എന്നാണ് പറഞ്ഞത് .
വിളിക്കാത്തവർ വരില്ലെന്ന് ഒരാൾ പറഞ്ഞപ്പോൾ തന്തയ്ക്ക് പിറന്നവനാണെങ്കിൽ വാടാ, എന്റെ മുന്നിൽ നിന്ന് പറ എന്നാണ് പറഞ്ഞത്. അത് ഗോകുൽ പറഞ്ഞോ എന്നെനിക്കറിയില്ല. ചിലപ്പോൾ ഗോകുൽ പറഞ്ഞ് കാണും. കുട്ടിക്കാലം മുതൽ സുരേഷ് ഗോപിയുടെ വീട്ടിൽ ആരെങ്കിലും ചെന്നാൽ ഈ പയ്യൻ ഫാ … പുല്ലേ എന്നാണ് പറഞ്ഞ് പഠിച്ചത് . അത് ആസ്വദിച്ച് സുരേഷ് ഗോപി ചിരിക്കുന്നതും കാണാം
അതേ സമയം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലു എത്താത്ത പ്രധാന മന്ത്രിയാണ് ബിജെപി നേതാവായ സുരേഷ് ഗോപിയുടെ കല്ല്യാണത്തിന് കേരളത്തിൽ എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് മുൻ എംപിയുടെ മകളുടെ കല്യാണത്തിന് അദ്ദേഹം വന്നു. കോടികൾ ചെലവായെന്ന് പറയുന്നു . എങ്കിലും അദ്ദേഹം വന്നു . ഭാഗ്യം ചെയ്ത അച്ഛനും മകളുമാണെന്ന് ഞാൻ പറയും . വലിയ താര നിബിഡമായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ഗുരുവായൂർ കല്യാണത്തിനും എറണാകുളത്ത് പാർട്ടിക്കും ചെന്നു. ഗുരുവായൂരും എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം ദിലീപ് പങ്കെടുത്തെന്ന് പറയുന്നു എന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത് .