ഗവർണർ – പിണറായി നാടകം നിയമസഭയില്‍ ചർച്ചയാക്കാൻ പ്രതിപക്ഷം; നയപ്രഖ്യാപനത്തില്‍ നാളെ ചർച്ച തുടങ്ങും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരിക്കെ നിയമസഭയില്‍ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് നാളെ തുടക്കമാകും.

മൂന്നുദിവസമായി നടക്കുന്ന നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് സിപിഐ നിയമസഭാകക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ തുടക്കം കുറിക്കും.

സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സഭയെ അറിയിക്കുകയെന്ന വലിയ പ്രാധാന്യമാണ് നയപ്രഖ്യാപനത്തിന് ഭരണഘടന നല്‍കിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന ഭരണഘടനാ തലവനായ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഭരണഘടനാപരമായി ശരിയാണൊയെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.

ഈ വിവാദങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ സകലപരിധികളും ലംഘിച്ച് മുന്നേറുന്ന കാഴ്ച കാണുന്നത്. ജനങ്ങള്‍ വല്ലാതെ മടുത്തു കഴിഞ്ഞ ഈ പോരിന് ഇനിയെങ്കിലുമൊരു അന്ത്യമുണ്ടാകണമെന്ന് ഉദ്ദേശത്തോടെയാണ് പ്രതിപക്ഷം നയപ്രഖ്യാപന ചര്‍ച്ചയിലെടുക്കുന്ന നിലപാട്.

നിയമസഭയോടും ഭരണഘടനയോടും അവഗണനയും അവഹേളനവുമാണ് ഗവര്‍ണര്‍ നടത്തിയതെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ഇതില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ചര്‍ച്ചയില്‍ ഉന്നയിക്കും. ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാരിന്റെ പൊള്ളയായതും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതുമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.

ധനപ്രതിസന്ധിക്ക് പുറമേ കൃഷി, വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ സര്‍ക്കാരിന്റെ വീഴ്ചകളെ തുറന്ന് കാണിക്കാനും പ്രതിപക്ഷം ശ്രമിക്കും. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പൊഴോക്കെ രക്ഷിക്കാന്‍ ഇറങ്ങുന്ന ഗവര്‍ണറുടെ നടപടിയെയും പ്രതിപക്ഷം തുറന്ന് കാട്ടും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments