ഡൽഹി : ഇന്ത്യൻ ആർമിയിലേക്കുള്ള എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു. 381 ഒഴിവുകളാണ് നിലവിലുള്ളത്.എസ്.എസ്.സി (ടെക്) പുരുഷന്മാർ- 350 ഒഴിവ്, എസ്.എസ്.സി (ടെക്) സ്ത്രീകൾ- 29 ഒഴിവ്, വീരമൃത്യു വരിച്ച സേനാ ഉദ്യോഗസ്ഥരുടെ ഭാര്യമാർക്കായി രണ്ട് ഒഴിവുണ്ട്. SSC(Tech) പുരുഷന്മാർക്ക് 63 വയസും വനിതകൾക്ക് 34 വയസുമാണ് പ്രായപരിധി. വീര മൃത്യു വരിച്ചവരുടെ ഭാര്യമാരുടെ പ്രായപരിധി 35 വയസാണ്.
എസ്എസ്‌സി (ടെക്): എഞ്ചിനീയറിംഗ് ബിരുദം പാസായവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അവസാന വർഷ വിദ്യാർത്ഥികൾ, 2024 ഒക്ടോബർ ഒന്നിനകം എല്ലാ സെമസ്റ്ററുകളുടെയും/വർഷങ്ങളുടെയും മാർക്ക് ഷീറ്റുകൾ സമർപ്പിക്കേണ്ടതാണ്.
യോഗ്യതയും താത്പര്യമുള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in-ൽ അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 21-നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എഞ്ചിനീയറിംഗ് ഇതര വിഷയങ്ങളിൽ ബിരുദം, ടെക്കിന് ഏതെങ്കിലും എഞ്ചിനീയറിംഗ് സ്ട്രീമിൽ ബിഇ / ബി ടെക് ബിരുദമാണ് വീരമൃത്യു വരിച്ച സേനാ ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് ആവശ്യമായ യോഗ്യത.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം. 49 ആഴ്ചയാകും പരിശീലനം നൽകുക. ഇതിന് ശേഷമാകും നിയമനം.