ഒൻപതാം തവണയും മുഖ്യമന്ത്രിപദം അലങ്കരിച്ച് നിതീഷ് കുമാര്‍ ; സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാർ

ഡൽഹി : ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പി ക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന.

ഒൻപതാം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നു എന്നതാണ് ശ്രദ്ധേയം. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപി ധാരണയായ റിപ്പോർട്ട് . ഇതിന്റെ അടിസ്ഥാനത്തിൽ ബീഹാറിലെ എൻ ഡി എ പുതിയ തീരുമാനം ഇന്ന് പ്രാവർത്തികമാക്കാൻ പോകുന്നത്.

ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും. ഇന്ത്യ സഖ്യം വിടാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞ യോഗത്തിന് ശേഷമാണ്. കൺവീനർ പദവിയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് നിതീഷിനെ ചൊടിപ്പിച്ചു. മമതയുടെ നിലപാടറിഞ്ഞ ശേഷം മതി തീരുമാനമെന്നായിരുന്നു രാഹുലിൻ്റെ നിർദ്ദേശം.

ഏതാനും ദിവസങ്ങൾക്കുള്ളിൽ നിതീഷ് കുമാർ വഴിമാറി യാത്ര ചെയ്യുന്നത് കണ്ടു പകച്ചു നിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയ രം​ഗത്ത് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിൽ യോചിക്കുന്നവരും പരസ്യമായി വിയോചിപ്പ് പ്രകടിപ്പിക്കുന്നവരും ഉണ്ട് . നിതീഷ് കുമാർ നയിക്കുന്ന ഈ `നെറികെട്ട´ രാഷ്ട്രീയത്തെ അത്ര എളുപ്പത്തിൽ വിജയിക്കാൻ സമ്മതിക്കില്ലെന്നാണ് ലാലു പ്രസാദ് യാദവും തേജസ്വി യാദവും പറയുന്നത്.

ബിഹാറിൽ ഇനിയും കളികൾ ബാക്കിയുണ്ടെന്നു തന്നെയാണ് തേജസ്വി യാദവിൻ്റെ അഭിപ്രായം. മറുവശത്ത്, ലാലു പ്രസാദ് യാദവും തേജസ്വി യാദവും അവരുടെ നേതാക്കളുമായും എംഎൽഎമാരുമായും തുടർച്ചയായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ബിഹാറിൽ വലിയ കളിയാണ് നടക്കാൻ പോകുന്നതെന്ന് എംഎൽഎമാരുടെ യോഗത്തിൽ തേജസ്വി യാദവ് പറഞ്ഞു.

തേജസ്വിയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം ബിഹാറിലെ രാഷ്ട്രീയ ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്. യോഗത്തിൽ നിന്ന് ഇറങ്ങിയ ആർജെഡി നേതാക്കൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. ലാലു എന്ത് തീരുമാനമെടുത്താലും എല്ലാവരും അദ്ദേഹത്തിനൊപ്പമാണെന്ന് അവർ പറഞ്ഞു.

ലാലു യാദവ് ജയിലിന് പുറത്താണെന്നും രാഷ്ട്രീയ വികസനം മുഴുവൻ നിരീക്ഷിക്കുകയാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഏതു രീതിയിലുള്ള രാഷ്ട്രീയ കളികളും നടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments