Kerala Government News

ഗോപാലകൃഷ്ണൻ IASൻ്റെ വ്യാജ പരാതിയും മുസ്ലിം വാട്‌സ്ആപ്പ് ഗ്രൂപ്പും സർക്കാർ മുക്കി

കെ. ഗോപാലകൃഷ്ണൻ ഐഎഎസ് നിർമ്മിച്ച മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സർക്കാർ നടപടിക്രമങ്ങൾ സംശയത്തിന്റെ നിഴലിൽ. ഉദ്യോഗസ്ഥനെതിരായ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കി സർക്കാർ തയ്യാറാക്കിയ ചാർജ് മെമ്മോയിൽ നിരവധി പാളിച്ചകളും വിവരങ്ങൾ ഒളിച്ചുവെച്ചതുമായി ആരോപണം.

മലയാളം മീഡിയക്ക് ലഭിച്ച ചാർജ് മെമ്മോയിൽ ഗോപാലകൃഷ്ണൻ മുസ്ലീം ഗ്രൂപ്പും ഉണ്ടാക്കിയെന്നും പൊലീസിൽ വ്യാജ പരാതി നൽകിയെന്നുമുള്ള ഗുരുതര ആരോപണങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. അദ്ദേഹം പൊലീസിന് നൽകിയ സ്‌ക്രീൻഷോട്ടുകളും റിപ്പോർട്ടുകളും മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിൽ നിന്ന് സർക്കാർ ഗോപാലകൃഷ്ണനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാകുകയാണ്.

Charge sheet against K Gopalakrishnan IAS

ഗോപാലകൃഷ്ണന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നിർമ്മാണത്തിനും പ്രചാരണത്തിനും ഉന്നത നിർദേശം ഉണ്ടായിരുന്നുവെന്ന വാദം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ചാർജ് മെമ്മോയിൽ ഇത്തരം ഗുരുതര ആരോപണങ്ങൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. മറിച്ച് ഐഎഎസുകാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന ചെറിയ ആരോപണം മാത്രമാണ് ഉന്നയിച്ചിരിക്കുന്നത്.

ഗ്രൂപ്പ് നിർമിച്ചതിനു പിന്നാലെ ഒന്നാം തീയതി ഉച്ചയ്ക്ക് 2.28 ന് മാത്രമാണ് അദ്ദേഹം വിശദീകരണം നൽകിയത് എന്നത് ശ്രദ്ധേയമാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പ് നിർമിക്കുന്നത് നിയമവിരുദ്ധമാണെന്ന കാര്യം പരിഗണിക്കാതെ മറ്റ് ഗുരുതര ആരോപണങ്ങളിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *