Cinema

നായർ ചേർത്ത് വീടിന് പേരിട്ട് നടി; ഗൃഹപ്രവേശത്തിനു ദിലീപ് ഉൾപ്പെടെ വമ്പൻ താരനിര

നടി അനുശ്രീയുടെ പുതിയ വീടിന്റെ ഗ്രഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കൊച്ചിയിലാണ് നടി പുതിയ വീട് നിർമിച്ചിരിക്കുന്നത്. ദിലീപ്, ഉണ്ണി മുകുന്ദൻ, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിൻ രൺജി പണിക്കർ, അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, നിഖില വിമൽ, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയ്ൻ, അനന്യ, അപർണ ബാലമുരളി, ലാൽജോസ് തുടങ്ങി മലയാള സിനിമാ ലോകത്തെ നിരവധിപ്പേർ ചടങ്ങിനെത്തി.

കൊച്ചിയിൽ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു. നാല് വർഷങ്ങൾക്കു മുമ്പ് കൊച്ചി നഗരത്തിൽ ഒരു ഫ്ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അതു കൂടാതെയാണ് ഈ സ്വപ്നഭവനം.‘അനുശ്രീ നായർ, എന്റെ വീട്’ എന്ന് വീടിന്റെ മുന്നിൽ നെയിംപ്ളേറ്റ് കാണാം. വിവാഹശേഷം ഭർത്താവുമൊത്ത് നടി സ്വാസിക പങ്കെടുത്ത ചടങ്ങു കൂടിയായി അനുശ്രീയുടെ ‘എന്റെ വീടിന്റെ’ തുടക്കം.‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകൾക്കൊപ്പം, എന്റെ പുതിയ വീട്ടിൽ മനോഹരമായ ഒരു സായാഹ്നം പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്. ഇനിയുള്ള എന്റെ ജീവിതം കാലം മുഴുവൻ നെഞ്ചേറ്റാൻ ഈ ഒരു ദിവസം മുഴുവനുണ്ട്. പ്രിയപ്പെട്ടവർക്കെല്ലാം നന്ദി.

Leave a Reply

Your email address will not be published. Required fields are marked *