National

മഹാരാഷ്ട്ര തോല്‍വി, ഇസിയോട് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ തോല്‍വിയും കോണ്‍ഗ്രസിനെ വളരെയധികം ദുഖിപ്പിച്ചിരി ക്കുന്നതാണ്. മഹാരാഷ്ട്രയില്‍ മഹായൂതിക്കാണ് വിജയം ഉണ്ടായത്. തിരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ കോണ്‍ഗ്രസ് ഇവിഎമ്മിനെയും ബിജപിയെയും കുറ്റപ്പെടുത്തുകയാണ്. ഇന്ന് കോണ്‍ഗ്രസ് തോല്‍വി സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരിക്കുകയാണ്. തോല്‍വിയില്‍ ഇസിയോട്് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്.

വോട്ടര്‍മാരെ ഏകപക്ഷീയമായി ഇല്ലാതാക്കുകയും തുടര്‍ന്ന് ഓരോ മണ്ഡലത്തിലും 10,000-ത്തിലധികം വോട്ടര്‍മാരെ ചേര്‍ക്കുകയും ചെയ്തുവെന്നാണ് മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പരാതികളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ഇസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2024 ജൂലൈ മുതല്‍ 2024 നവംബര്‍ വരെ വോട്ടര്‍ പട്ടികയില്‍ 47 ലക്ഷം വോട്ടര്‍മാരുടെ അഭൂതപൂര്‍വമായ വര്‍ദ്ധനവാണ് ഉണ്ടായത്.

ശരാശരി 50,000 വോട്ടര്‍മാരുടെ വര്‍ദ്ധനവുണ്ടായ 50 അസംബ്ലി സീറ്റുകളില്‍, ഭരിക്കുന്ന ഭരണകൂടവും സഖ്യകക്ഷികളും 47 ല്‍ നിന്ന് വിജയം ഉറപ്പിച്ചു എന്നതും ശ്രദ്ധേയമാക്കേണ്ടതാണെന്നും കോണ്‍ഗ്രസ് വാദിച്ചു. പോളിങിന്റെ അവസാനഘട്ടത്തിലും തിരിമറികള്‍ നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *