Kerala

ബിഗ് ബോസ് 6 ഒരുങ്ങുന്നു; പുതിയ മത്സരാർത്ഥികൾ ആരൊക്കെ? അപ്പ്ഡേറ്റുകൾ പുറത്ത്‍വിട്ട് എഷ്യാനെറ്റ്

മലയാളത്തിലും വൻ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതിനാൽ ഓരോ പുതിയ സീസണായും ഷോയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ബിഗ് ബോസ് 6 നായാണ് മലയാളം ഷോയുടെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ബിഗ് ബോസ് മത്സരാർഥികളുടെ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലേക്ക് ക്ഷണം സ്വീകരിച്ച് അപേക്ഷകൾ അയച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച കാർഡിൽ എഴുതിയിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ഇതോടെ അവസാനിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു ഏഷ്യാനെറ്റ്. എന്തായാലും ബിഗ് ബോസ് മലയാളം ഷോയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ആരൊക്കെയാകും മത്സരാർഥികളായി എത്തുകയെന്നതാണ് ആകാംക്ഷയുണ്ടാക്കുന്നത്.

ബിഗ് ബോസ് സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ ലോഗോ പുറത്തിറക്കിയിരുന്നു. നിരവധി ചക്രങ്ങളാൽ മെനഞ്ഞെടുത്തതാണ് ലോഗോ. അതിൽ മിന്നൽപ്പിണരിനാൽ ആറെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ലോഞ്ചിംഗ് എന്നായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല. ബിഗ് ബോസ് ആറ് ഫെബ്രുവരി അവസാനത്തോടെയാകും പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാബുമോനും മണിക്കുട്ടനും ദിൽഷയും അഖിലുമാണ് ബിഗ് ബോസ് മലയാളത്തിൽ ഓരോ സീസണിലും ജേതാവായത്. പുതിയ മത്സരാർഥികൾ പേരുകൾ പ്രവചിച്ച് ഷോയുടെ ആരാധകർ എത്തിയിട്ടുണ്ട്. മലയാളത്തിൽ സമീപകാലത്ത് ചർച്ചയിൽ നിറഞ്ഞുനിൽക്കുന്നവരാണ് ഷോയിലെ മത്സരാർഥികളായി എത്തും എന്നും പലരും പ്രവചിക്കുന്നത്. സിനിമാ മേഖലയിൽ നിന്ന് മാത്രമല്ല സീരിയലിൽ നിന്നും നിരവധി പ്രശസ്‍തരുടെ പേരുകളാണ് ബിഗ് ബോസ് ആറാം സീസണിലെ മത്സരാർഥികളായി പറഞ്ഞു കേൾക്കുന്നത്. മത്സരാർഥികളുടെ പേര് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ഷോയുടെ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *