മോദിക്കൊപ്പമിരുന്ന് ആ സാധരണക്കാരായ മലയാളികൾ റിപ്പബ്ലിക് ദിനം ആഘോഷിക്കും

ഡൽ​​ഹി : 75-ാമത് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനുള്ളവരുടെ വിവരങ്ങൾ പുറത്ത് വിട്ടു . റിപ്പബ്ലിക് ദിനം പ്രധാനമന്ത്രിക്കൊപ്പം ആഘോഷിക്കാൻ എത്തുന്നവരു‍ടെ കൂട്ടത്തിൽ മലയാളികൾ ഉണ്ടെന്നതാണ് വിവരം . അങ്കമാലിയില്‍ ചായക്കട നടത്തുന്ന കെ.സി.അഗസ്റ്റ്യനാണ് അങ്കമാലിയില്‍നിന്ന് ക്ഷണിക്കപ്പെട്ട ഒരു അതിഥി. ഇദ്ദേഹം ഇന്ന് ഭാര്യയ്ക്കൊപ്പം ഇന്ന് രാവിലെ അഗസ്റ്റ്യന്‍ ഡല്‍ഹിക്ക് പറന്നു.

പ്രധാനമന്ത്രി സ്ട്രീറ്റ് വെന്‍ഡേഴ്സ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം വായ്പയെടുക്കുകയും കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തവരില്‍നിന്ന് രണ്ടുപേര്‍ക്കാണ് ഇത്തവണ കേരളത്തില്‍നിന്ന് ക്ഷണം. അതിലൊരാളാണ് കെ.സി.അഗസ്റ്റ്യന്‍. അങ്കമാലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിലും അവിടെനിന്ന് വിമാനമാര്‍ഗം ഡല്‍ഹിക്കുമാണ് യാത്ര. ഭാര്യക്കൊപ്പം റിപ്പബ്ലിക് ദിന പരേഡും ഡല്‍ഹിയും കണ്ടശേഷം ഇരുപത്തിയേഴിനാണ് മടക്കം.

അടുത്തത് വേമ്പനാട്ടു കായലിന്റെ കാവലാളായ രാജപ്പനാണ്. അദ്ദേഹം അങ്ങ് ഡൽഹിയിലെത്തി കഴിഞ്ഞു. കഴിഞ്ഞ രാവിലെ ഒമ്പതിന് രാജപ്പൻ ബി.ജെ.പി നേതാവ് അഡ്വ: ജാേഷി ചീപ്പുങ്കലിനാെപ്പമാണ് നെടുമ്പാശ്ശേരിയിൽ നിന്നും പറന്നുയർന്നത്. രാജപ്പനെ ഫ്‌ളെെറ്റിൽ എത്തിക്കാൻ വീൽചെയറുമായി ജീവനക്കാർ കാത്തു നിന്നിരുന്നു. നീല പാൻ്റും പച്ച ഷർട്ടും ഷുസും സാേക്സും ഒക്കെ ധരിച്ചായിരുന്നു രാജപ്പൻ്റെ വിമാന യാത്ര.രാവിലെ 9 – ന് ഫ്ലെെറ്റിൽ കയറി. 9-30 ന് ഇൻഡിഗോ വിമാനം പറന്നുയർന്നു.

മൂന്ന് മണിക്കൂർ ആകാശവിതാനത്തിലൂടെ പറന്ന് ഡൽഹി ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപാേർട്ടിൽ ലാൻഡ് ചെയ്തപ്പാേൾ രാജപ്പൻ ചേട്ടനേയും അഡ്വ: ജാേഷി ചീപ്പുങ്കലിനേയും വരവേൽക്കാൻ നിരവധി പേർ എത്തിയിരുന്നു. റിപ്പബ്ലിക് ദിനാഘാേഷങ്ങളിലും പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിലും പങ്കെടുത്ത് രണ്ട് ദിവസങ്ങളിൽ ഡൽഹി സന്ദർശനവും നടത്തി 29 ന് രാവിലെ രാജപ്പൻ അഡ്വ: ജാേഷി ചീപ്പുങ്കലിനാെപ്പം കൊച്ചിയിലേക്ക് വിമാനം കയറും. തലസ്ഥാനത്തെ ഒരു സാദാരണകാരനായ ലോട്ടറി കച്ചവടക്കാരൻ രാജേന്ദ്രനെയാണ് പ്രധാനമന്ത്രി റിപ്പബ്ലിക് ദിനപരിപാടികളിൽ കാണാൻ ക്ഷണിച്ചിരിക്കുന്ന അടുത്ത കക്ഷി .

കേരളത്തിൽ നിന്നും രാജേന്ദ്രനെ ഉൾപ്പെടെ മൂന്ന് വഴിയോരക്കച്ചവടക്കാരെയും റിപ്പബ്ലിക് ദിന ചടങ്ങുകളിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്. രാജേന്ദ്രനൊപ്പം ഭാര്യ ബേബിക്കും ക്ഷണമുണ്ട്.വഴിയോരക്കച്ചവടക്കാർക്ക് നഗരസഭയിലെ ദേശീയ നഗര ഉപജീവന മിഷൻ (നാഷണൽ അർബൻ ലൈവ്‌ലി ഹുഡ് മിഷൻ) പദ്ധതിപ്രകാരം നൽകിവരുന്ന പി.എം.സ്വാനിധി വായ്പ മൂന്നുഘട്ടവും എടുത്തയാളാണ് രാജേന്ദ്രൻ. ലോട്ടറിക്കച്ചവടത്തിനായി പി.എം.സ്വാനിധി പ്രകാരം മണനാക്ക് ഐ.ഒ.ബി.യിൽ നിന്നും ആദ്യം രാജേന്ദ്രൻ 10,000 രൂപ വായ്പയെടുത്തു. ഇത് അടച്ചുതീർത്തപ്പോൾ 20,000 രൂപയുടെ വായ്പ നൽകി. അതും അടച്ചുകഴിഞ്ഞപ്പോൾ 50,000 രൂപ വായ്പ ലഭിച്ചു. പദ്ധതിപ്രകാരം മൂന്ന് ഘട്ടം വായ്പയെടുക്കുകയും മുടക്കമില്ലാതെ തിരിച്ചടവ് നടത്തുകയും ചെയ്യുന്നവരിൽ നിന്നാണ് രാജേന്ദ്രനെ റിപ്പബ്ലിക് ദിന പരിപാടികളിലേക്ക്‌ ക്ഷണിച്ചത്. ഒരു തമാശയായി പോലും വിചാരിക്കാത്ത നിമിഷത്തിലൂടെ കടന്ന് പോകുകയാണ് ഇപ്പോൾ ഇവർ എല്ലാവരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments