മലിദ്വീപ് : ഇന്ത്യ വിരുദ്ധ നിലപാടിൽ തുടരുന്ന സർക്കാർ നയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ . മാലിദ്വീപിലെ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളാണ് മാലിദ്വീപ് സർക്കാരിന്റെ നിലപാടിൽ ആശങ്ക പ്രകടിപ്പിച്ചത് . “മാലിദ്വീപ് പരമ്പരാഗതമായി ചെയ്തതുപോലെ, മാലിദ്വീപിലെ ജനങ്ങളുടെ പ്രയോജനത്തിനായി എല്ലാ വികസന പങ്കാളികളുമായും പ്രവർത്തിക്കാൻ രാജ്യത്തെ സർക്കാരുകൾക്ക് കഴിയണം.
ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷിതത്വവും മാലിദ്വീപിന്റെ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. എംഡിപിയുടെ ചെയർപേഴ്‌സണും മുൻ മന്ത്രിയുമായ ഫയാസ് ഇസ്മായിൽ, പാർലമെന്റ് സ്പീക്കർ എംപി അഹമ്മദ് സലീം ഡെമോക്രാറ്റ് പാർട്ടി പ്രസിഡന്റ് എംപി ഹസൻ ലത്തീഫ്, പാർലമെന്ററി ഗ്രൂപ്പ് ലീഡർ എംപി അലി അസിം എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
ഭരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു പാർട്ടികളും പ്രതിജ്ഞാബദ്ധമാണ്, വിദേശനയവും സുതാര്യതയില്ലായ്മയും ഉൾപ്പെടെയുള്ള മറ്റൊരു വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.