
KYC നല്‍കിയില്ലങ്കില്‍ ഇനി ഫാസ്ടാഗ് പ്രവര്‍ത്തിക്കില്ല; ഇന്ന് അവസാന തീയതി | kyc documents for fastag
ഒരുവാഹനത്തിന് ഒന്നിലധികം ഫാസ്ടാഗ് ഉപയോഗിക്കുന്നത് തടയാന്‍ KYC നിര്‍ബന്ധമാക്കി. ഇന്നത്തോടെ (ഫെബ്രുവരി 29) ഫാസ്ടാഗിന് KYC പൂര്‍ത്തിയാക്കണമെന്നാണ് നാഷണല്‍ ഹൈവേയെസ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
കെ.വൈ.സി സമര്‍പ്പിച്ചില്ലെങ്കില്‍ ഇന്നത്തോടെ ഫാസ്ടാഗ് അക്കൗണ്ടുകള്‍ അസാധുവാകും. ഫാസ്ടാഗ് അക്കൗണ്ട് സാധുവാണോ എന്ന്് ഓണ്‍ലൈനിലൂടെ പരിശോധിക്കാം. വിവരങ്ങള്‍ പൂര്‍ണമല്ലെങ്കിലും അക്കൗണ്ട് റദ്ദായേക്കും. ഇത് പരിശോധിച്ചില്ലെങ്കില്‍ ടോളുകളിലെ പണം ഇടപാട് തടസപ്പെടും. ഫാസ്ടാഗ് കെവൈസി സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കും അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ എന്നറിയാം.
കെ.വൈ.സി കൃത്യമായി അപ്ലോഡ് ആയിട്ടുണ്ടോ?
നിങ്ങളുടെ കെവൈസി വിവരങ്ങള്‍ പൂര്‍ണ്ണമാണോ അപൂര്‍ണ്ണമാണോ എന്ന് ഓണ്‍ലൈനിലൂടെ അറിയാം.
ഇതിനായി ഫാസ്ടാഗ് വാങ്ങിയ ബാങ്കുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ വെബ്‌സൈറ്റ്/മൊബൈല്‍ ആപ്പ് സന്ദര്‍ശിക്കാം. ഫാസ്ടാഗ് കെവൈസി സ്റ്റാറ്റസ് പരിശോധിക്കാന്‍ പ്രത്യേക വിഭാഗമുണ്ട്.
ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎല്‍ പോര്‍ട്ടല്‍ ) ഫാട്‌സാഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക https://ihmcl.co.in/fastag-user/ എന്ന വിലാസം നല്‍കാം. ‘മൈ പ്രൊഫൈല്‍’ വിഭാഗത്തിന് കീഴില്‍, നിങ്ങള്‍ക്ക് കെ.വൈ.സി സ്റ്റാറ്റസ് പരിശോധിക്കാം.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വെബ്സൈറ്റ് സന്ദര്‍ശിച്ചും സ്റ്റാറ്റസ് അറിയം (. വാഹനവുമായി ബന്ധപ്പെട്ട എല്ലാ ഫാസ്ടാഗുകളുടെയും സ്റ്റാറ്റസ് കാണുന്നതിന് വാഹനത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയാല്‍ മതി
കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ? how to upload kyc for fastag
ഫാസ്ടാഗ് കെ.വൈ.സി അപൂര്‍ണ്ണമാണെങ്കില്‍ എസ്.എം.എസ് വഴിയോ ഇമെയില്‍ വഴിയോ ഫാസ്ടാഗ് നല്‍കുന്ന ബാങ്കില്‍ നിന്ന് അറിയിപ്പുകള്‍ ലഭിച്ചേക്കാം. അക്കൗണ്ട് നിര്‍ജ്ജീവമാകാതിരിക്കാന്‍ വിവരങ്ങള്‍ സമയത്ത് അപ്‌ഡേറ്റ് ചെയ്യാം
ഓണ്‍ലൈന്‍ അപ്ഡേഷന്‍
പല ബാങ്കുകളും ഐ.എച്ച്.എം.സി.എല്‍ പോര്‍ട്ടലും കെ.വൈ.സി വിശദാംശങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യമായ ഡോക്യുമെന്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്ത് നല്‍കാം. ഓണ്‍ലൈന്‍ അപ്ഡേറ്റുകള്‍ ലഭ്യമല്ലെങ്കില്‍, ആവശ്യമായ രേഖകളുമായി നിങ്ങളുടെ ഫാസ്ടാഗ് നല്‍കിയ ബാങ്കിന്റെ ശാഖ സന്ദര്‍ശിക്കുക.
കെ.വൈ.സിക്ക് ആവശ്യമായ രേഖകള്‍ kyc documents for fastag
- വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (RC)
- ഉടമയുടെ ഐഡി പ്രൂഫ് (ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് മുതലായവ).
- ഉടമയുടെ വിലാസ തെളിവ് (ഡ്രൈവിംഗ് ലൈസന്‍സ്, യൂട്ടിലിറ്റി ബില്ലുകള്‍ മുതലായവ നല്‍കാം)
- വാഹന ഉടമയുടെ പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോ