ബെംഗളൂരു: തന്റെ മുൻ കാമുകനുമായി വീണ്ടും ഒന്നിച്ച് ജീവിക്കാൻ ഓൺലൈൻ ആയി മന്ത്രവാദിയുടെ സഹായം തേടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ബെംഗളൂരുവിൽ ആണ് സംഭവം. കാമുകനുമായി ഒരുമിക്കാനും മറ്റ് പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടാനുമാണ് 25 വയസ്സുകാരിയായ യുവതി മന്ത്രവാദിയുടെ സഹായം തേടിയത്. ഓൺലൈനിലൂടെ ആയിരുന്നു യുവതി മന്ത്രവാദിയെ കണ്ടത്. എന്നാൽ സംഭവിച്ചത് വൻ അബദ്ധവും.
കാമുകനുമായി വേർപിരിഞ്ഞ നിരാശയിൽ ഇന്റർനെറ്റിൽ നോക്കി ഒരു മന്ത്രവാദിയെ കണ്ടെത്തിയ യുവതി അയാളെ സഹായത്തിനായി ബന്ധപ്പെട്ടു. കാമുകനുമായുള്ള ബന്ധം തകരാൻ ആരോ മന്ത്രവാദം നടത്തിയെന്നും പരിഹാരം കാണണമെന്നും പറഞ്ഞ മന്ത്രവാദിയും കൂട്ടാളികളും ചേർന്ന് എട്ട് ലക്ഷം രൂപ പറ്റിക്കുകയായിരുന്നു.
മന്ത്രവാദിയായ അഹമ്മദ്, കൂട്ടാളികളായ അബ്ദുൾ, ലിയാഖത്തുള്ള എന്നിവർക്കെതിരെയാണ് ജലഹള്ളി സ്വദേശിയായ യുവതി പരാതി നൽകിയതി. യുവതിയയും കാമുകനും അടുത്തിടെ വേർപിരിഞ്ഞുവെന്നും പ്രശ്നം പരിഹരിച്ച് കാമുകനുമായി വീണ്ടും സ്നേഹത്തിൽ ആവാൻ ഡിസംബർ 9 ന് യുവതി ജ്യോത്സ്യനുമായി സംസാരിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു. യുവതിക്കെതിരെ ചില ബന്ധുക്കളും സുഹൃത്തുക്കളും മന്ത്രവാദം ചെയ്തെന്ന് പറഞ്ഞ ഇയാൾ ഡിജിറ്റൽ പേമെന്റ് വഴി 501 രൂപ നൽകി. കാമുകനുമായുള്ള ബന്ധത്തെ ഒരിക്കലും എതിർക്കാതിരിക്കാൻ മന്ത്രാവാദം ചെയ്യാമെന്ന് പറഞ്ഞ് 2.4 ലക്ഷം രൂപ നൽകണമെന്ന് അഹമ്മദ് പറഞ്ഞു. ഡിസംബർ 22 ന് ന്യൂ ബി ഇ എൽ റോഡിന് സമീപമുള്ള അഹമ്മദിന്റെ സാഹയികൾക്ക് യുവതി പണം നൽകി. രണ്ട് ദിവസത്തിന് ശേഷം ഹെബ്ബാലിൽ വെച്ച് തന്റെ സഹായിക്ക് 1. 7 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു.
വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ യുവതിക്ക സംശയം തോന്നി. പണം നൽകില്ലെന്ന് പറഞ്ഞു. കാമുകനോടൊപ്പമുള്ള ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ച് കൊടുക്കുമെന്ന് അഹമ്മദ് ഭീഷണിപ്പെടുത്തി. ജനുവരി 10 വരെ ഡിജിറ്റൽ പേമെന്റ് വഴി ഒന്നിലധികം ഇടപാടുകളിലായി 4.1 ലക്ഷം രൂപായണ് അയച്ചത്.
എന്നാൽ മകൾക്ക് 8.2 ലക്ഷം രൂപ നഷ്ടമായെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി ലിഖായത്തുള്ളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് യുവതി പണം മാറ്റിയത്. മന്ത്രവാദം നടത്താൻ യുവതി നിർബന്ധിച്ചെന്നും പണം തിരികെ നൽകുമെന്നും അഹമ്മദ് പറഞ്ഞു. എന്നാൽ ഇയാളുടെ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് അറിയിച്ചു.