ഉത്തർപ്രദേശ് ; മാലിദ്വീപിലേക്കുള്ള യാത്രകൾ റദ്ദ് ചെയ്യുന്നവർക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് മിസ്റ്റർ ഭട്ടൂര റെസ്റ്റോറന്റ് . ഇന്ത്യ – മാലിദ്വീപ് വിഷയം ആളിക്കത്തുന്നതിനിടെ ഉത്തർപ്രദേശിലെ മിസ്റ്റർ ഭട്ടൂര റെസ്റ്റോറന്റ് നൽകിയ ഓഫർ ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ് .
മാലിദ്വീപ് ബഹിഷ്കരണത്തിന് പിൻതുണ എന്ന രീതിയിലാണ് സംഭവം ചർച്ചയാകുന്നത്. മാലിദ്വീപ് ബഹിഷ്കരണ ആഹ്വാനത്തിനെ പിന്തുണക്കാനാണ് ഈ നീക്കമെന്നതാണ് വിവരം. മാലിദ്വീപിലേക്കുള്ള യാത്രകൾ റദ്ദ് ചെയ്യുന്നവർക്കോ അല്ലെങ്കിൽ ലക്ഷദ്വീപിലേക്ക് യാത്രകൾ ബുക്ക് ചെയ്യുന്നവർക്കോ ആണ് ഓഫർ വഴി ഒരു പ്ലേറ്റ് ‘ചോലെ ബട്ടൂര’ സൗജന്യമായി നൽകും എന്നാണ് ഓഫർ .
ഈ ഓഫറിന്റെ അടിസ്ഥാനത്തിൽ 10 ഓളം പേർ മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതായി കട ഉടമ അവകാശപ്പെടുന്നു . ഇതിലൂടെ താൻ തന്റെ ബിസ്സിനസ് വളർത്തുന്നതിനെക്കാളും രാജ്യത്തെയും ടൂറിസം മേഖലയെ പിന്തുണക്കുകയാണെന്നാണ് കട ഉടമ പറയുന്നത്. എന്നാൽ സർക്കാറിന്റെ ശ്രദ്ധയിൽ ഇങ്ങനൊരു സംഭവം ഉൾപ്പെട്ടോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തമായിട്ടില്ല .