ഭാഗ്യയുടെ വിവാഹത്തിന് ലലേട്ടൻ കെട്ടിയത് റൂട്ട് ബീർ; 37 ലക്ഷം രൂപ വില

താരങ്ങളുടെ ലക്ഷ്വറി ലൈഫ് സ്റ്റൈലിനെ കുറിച്ച് പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ട് ആഡംബര വീടും കാറും മാത്രമല്ല, ഉപയോഗിക്കുന്ന ഷർട്ട്, ചെരുപ്പ്, വാച്ച് എല്ലാം ലക്ഷ്വറിയസ് തന്നെയാവും. മോഹൻലാലിന് എട്ട് കോടി രൂപ വിലമതിയ്ക്കുന്ന വാച്ചിന്റെ കളക്ഷൻ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇടക്ക് നേര് സിനിമയുടെ പ്രമോഷൻ സമയത്ത് ഓരോ അഭിമുഖങ്ങളിൽ അദ്ദേഹം ധരിച്ച വാച്ചുകളെക്കുറിച്ച് നിരവധി ചർച്ചകൾ ആണ് നടന്നത്.

ഭാഗ്യയുടെ വിവാഹത്തിന് എത്തിയ ലാലേട്ടന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ആഢ്യത്വം തുളുമ്പുന്ന ലുക്കിലാണ് വിവാഹത്തിന്റെ അന്നും അതിന്റെ തലേദിവസവും ലാലേട്ടൻ എത്തിയത്. എപ്പോഴും ലുക്കിൽ ശ്രദ്ധിക്കുന്ന ലാലേട്ടൻ കഴിഞ്ഞദിവസവും കൈയ്യടി വാങ്ങിയതും ഇതേ കാര്യത്തിൽ തന്നെയാണ്.

ഭാഗ്യയുടെ വിവാഹത്തിന് ലലേട്ടൻ കെട്ടിയത് മുപ്പത്തിയേഴ് ലക്ഷത്തിന്റെ റോളെക്‌സ്‌ വാച്ചാണ്. റൂട്ട് ബീർ എന്ന പേരിലുള്ള വാച്ചിന്റെ ഭംഗിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നത്. നാലുകോടിയുടെ വരെയുള്ള വാച്ചിന്റെ കളക്ഷൻ താരത്തിന്റെ കൈയ്യിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 75 മുതൽ 80 ലക്ഷം രൂപ വരെ വിലവരുന്ന Patek Philippe Aquanaut വാച്ചും ലാലേട്ടന് സ്വന്തമായുണ്ട്.

മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ ട്രെയിലറിലാണ് മോഹൻലാൽ ഈ വാച്ച് ഉപയോഗിച്ചിരുന്നത്. മോഹൻലാലിന്റെ അതിമനോഹരമായ വാച്ച് കളക്ഷനിലുള്ള മറ്റൊരു പ്രധാനപ്പട്ട വാച്ച് Richard Mille 11-03 McLaren. 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ഈ വാച്ചിന്റെ വില. റിച്ചാർഡ് മില്ലും മക്ലാരൻ ഓട്ടോമോട്ടീവും ചേർന്ന് നിർമ്മിച്ച ആദ്യത്തെ വാച്ചെന്ന പ്രത്യേകതയും ഇതിനുണ്ട്

കഴിഞ്ഞദിവസം വാലിബന്റെ പ്രമോഷൻ വേളയിലും വ്യത്യസ്ത തരത്തിലുള്ള ഒരു മോഡൽ ആണ് ലാലേട്ടൻ അണിഞ്ഞിരുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. മോഹൻലാൽ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള ച്ചുള്ള കൂടുതൽ കൂടുതൽ വിവരങ്ങൾ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments