കേരളത്തിൽ പാഠ്യ പദ്ധതി പരിഷ്കരണത്തിന് അംഗീകാരം ലഭിച്ചു

തിരുവനന്തപുരം : കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് അം​ഗീകാരം ലഭിച്ചു. 1,3,5,7,9 എന്നി ക്ലാസ്സുകളിലെ പാഠ്യ പുസ്തകങ്ങൾ പുതുക്കാനാണ് അം​ഗീകാരം നൽകിയത്. എല്ലാ പുസ്തകങ്ങളിലും ആമുഖമായി ഭരണഘടന വരുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കുക. എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാല ഉൾക്കൊള്ളിക്കണമെന്നാണ് നിർദ്ദേശം.

അതേ സമയം പുതിയ പാഠ്യ പദ്ധതി പ്രകാരം അധ്യാപകർക്ക് പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു. 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്. 2007 ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്.പത്ത് വര്‍ഷത്തിലേറെയായുള്ള പാഠ്യ പദ്ധതിയാണ് മാറുന്നത്.

മലയാളം , ഇംഗ്ലീഷ് , കന്നഡ ഭാഷകളിലാണ് പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എല്ലാ പുസ്തകങ്ങളിലും ഭരണഘടന ആമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി തൊഴിൽ പരിശീലനം നൽകും. അധ്യാപകർക്കും പുതിയ പാഠ്യപദ്ധതിയെ കുറിച്ച് പരിശീലനം നൽകും.

അക്കാദമിക് കാര്യങ്ങളിലുണ്ടാകുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളെ തള്ളുമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സ്പെഷ്യൽ റൂൾ കൊണ്ടുവരുമെന്നും ഇതിനായി കെഇആര്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പെഷ്യൽ റൂൾ പ്രകാരമായിരിക്കും അടുത്ത അധ്യയന വർഷം സ്കൂളുകൾ പ്രവർത്തിക്കുക.

ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യ പദ്ധതികളാണ് കരിക്കുലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു . ഏതെങ്കിലും നിലയിൽ ഒരു വിഭാഗത്തിനെതിരോ ജനാധിപത്യ വിരുദ്ധമോ ആണ് കേന്ദ്ര പുസ്തകമെങ്കിൽ സ്വന്തം നിലയിൽ പുസ്തകം തയ്യാറാക്കി പഠിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments