KeralaNews

നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

കൊച്ചി : മലയാള സിനിമയിലെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് . കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ ചികിത്സയിലാണ് കവിയൂർ പൊന്നമ്മ. ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസം തിരികെ അമേരിക്കയിലേക്ക് മടങ്ങി.

കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് നടി കവിയൂർ പൊന്നമ്മ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താൻ തൻ്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തൻ്റെ കാര്യങ്ങൾ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *