Kerala

ഗുരുവായൂരില്‍ 48 വിവാഹങ്ങള്‍ സമയം മാറ്റി; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വൻ ഒരുക്കങ്ങള്‍

തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റി നിശ്ചയിച്ചു. ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാലാണ് ഈ സമയമാറ്റം. 48 വിവാഹങ്ങളാണ് സമയം മാറ്റി നിശ്ചയിച്ചത്. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ബുധനാഴ്ചയാണ് ഗുരുവായൂരിൽ എത്തുക

പുലർച്ചെ അഞ്ച് മണിക്കും 6 മണിക്കുമിടയ്ക്കാണ് വിവാഹങ്ങൾക്ക് അനുമതി. 6-9 വരെ വിവാഹങ്ങൾ പാടില്ല. 20 പേർക്കാണ് ഓരോ വിവാഹത്തിലും പങ്കെടുക്കാനാകുക. ഇവർ പാസും എടുത്തിരിക്കണം.

അതേസമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ആഘോഷമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. നാലു മക്കളില്‍ മൂത്ത മകളായ ഭാഗ്യ സുരേഷ്, ശ്രേയസ് മോഹന്റെ ഭാര്യയായി ജീവിതം ആരംഭിക്കുമ്പോള്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തുന്നുവെന്നത് തന്നെ കുടുംബത്തെ വളരെയേറെ സന്തോഷിപ്പിക്കുന്നുണ്ട്.

ഗുരുവായൂരമ്പലത്തില്‍ വച്ചാണ് താരപുത്രിയുടെ കല്യാണം. ജനുവരി 17നാണ് ഭാഗ്യയുടെ താലികെട്ട്. വിവാഹത്തിന് മുന്നോടിയായി നടന്ന പാർട്ടിയിൽ. പച്ച ലഹങ്ക അണിഞ്ഞാണ് ഭാഗ്യയെ കാണാനായത്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഭാഗ്യയുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചത്. വിവാഹശേഷം ജനുവരി 20ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവാഹ പാര്‍ട്ടി ഒരുക്കുവാനും സുരേഷ് ഗോപി പ്ലാന്‍ ചെയ്യുന്നുണ്ട്.

ഭാഗ്യയുടെ വരന്‍ ശ്രേയസ് മാവേലിക്കര സ്വദേശിയാണ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞവര്‍ഷം സുരേഷ് ഗോപിയുടെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഗുരുവായൂരിൽ ഒരുങ്ങാൻ പോകുന്നത് തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള മണ്ഡപമാണ്. തന്റെ മകൾക്ക് കൊടുക്കുന്ന വിവാഹസമ്മാനം എന്താണെന്ന് നോക്കി കാണുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം, അതെ എങ്ങനെയായിരിക്കും തന്റെ മകളെ സുരേഷ്‌ഗോപി പറഞ്ഞയക്കുക എന്ന ചോദ്യമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.

ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങൾ, ഭാഗ്യയെ പൊന്നുകൊണ്ടു മൂടും, രാജകീയമായ വിവാഹമായിരിക്കും എന്നൊക്കെ ഇപ്പോഴേ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. സുരേഷ്ഗോപിയ്ക്ക് ഏറ്റവും ഇഷ്ടം പെൺമക്കളോടാണ് എന്നൊക്കെ താരം തന്നെ പറഞ്ഞിട്ടുണ്ട്. അത് തന്റെ മരിച്ച് പോയ ലക്ഷ്മിയെ ഓർത്താണെന്നും താരം പറഞ്ഞിട്ടുണ്ട്. എന്തായാലും അത്യാഢംബര വിവാഹം തന്നെയായിരിക്കും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *