News

വിഴി‍ഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2 ന്

ഇന്ത്യയുടെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്റെ കമ്മീഷനിംഗ് മെയ് രണ്ടിന്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തു​​​റ​​​മു​​​ഖം അധികൃതര്‍ക്ക് ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജൂലൈയിൽ പരീക്ഷണാടിസ്ഥാനത്തിലും 2024 ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിലും പ്രവർത്തനം ആരംഭിച്ച ആഴക്കടൽ തുറമുഖത്ത് ഇതിനകം 250 കണ്ടെയ്നർ കപ്പലുകൾ എത്തുകയും 5 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏകദേശം 8,867 കോടി രൂപ ചെലവിൽ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലാണ് പദ്ധതി വികസിപ്പിക്കുന്നത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ മു​​​ത​​​ൽ മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി കൂ​​​റ്റ​​​ൻ ച​​​ര​​​ക്കുക​​​പ്പ​​​ലു​​​ക​​​ൾ വി​​​ഴി​​​ഞ്ഞം തുറമുഖത്തിലേക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക സ​​​മ​​​ർ​​​പ്പ​​​ണം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി നീട്ടിവെക്കുകയായിരുന്നു. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ്- തു​​​റ​​​മു​​​ഖ മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ, സം​​​സ്ഥാ​​​ന തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി എ​​​ൻ വാ​​​സ​​​വ​​​ൻ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി ​​​രാ​​​ജീ​​​വ്, ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, വ്യ​​​വ​​​സാ​​​യി ഗൗ​​​തം അ​​​ദാ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

തുറമുഖത്തിലേക്കുള്ള റെയിൽ, റോഡ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും 2028 ഓടെ ഇത് പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ റോഡ് മാർഗം നീങ്ങിത്തുടങ്ങുമ്പോൾ മാത്രമേ തുറമുഖ പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയുള്ളൂവെന്നും തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചിരുന്നു.