ഉടനടി തീർപ്പാക്കണം; വെള്ളറടയിലെ ആദിവാസി ഭൂമിയിലെ പാറമടകൾക്കെതിരെ സുപ്രിംകോടതി

തിരുവനന്തപുരം: വെള്ളറടയിലെ ആദിവാസി ഭൂമിയിലെ പാറമടകൾക്കേതിരെ സുപ്രിംകോടതിയുടെ ഇടപെടൽ. കേസുകൾ ഉടനടി തീർപ്പാക്കണമെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകി.

ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിൽ വ്യാജ രേഖകളുടെ പിൻബലത്തിൽ വെള്ളറടയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയാണ് സുപ്രിംകോടതി ഇടപെടൽ. ക്വാറി പ്രവർത്തിക്കുന്ന ഭൂമി ആദിവാസികളുടേതാണ് എന്നു കാട്ടി വെള്ളറടയിലെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ കേസുകൾ അനന്തമായി നീട്ടിവെക്കുകയായിരുന്നു. ഇത് തുടർന്നാണ് നാട്ടുകാർ സുപ്രിംകോടതിയിൽ എത്തിയത്. കേസുകൾ ഉടനടി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രിംകോടതി ഹൈക്കോടതിയുടെ ആവശ്യപ്പെട്ടു. വിധിയുടെ പകർപ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ അയച്ചു കൊടുക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments