News

ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുന്നു. ഡിഎംകെ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകി. നാളെ വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. സെന്തിൽ ബാലാജി പുനഃസംഘടനയിൽ വീണ്ടും മന്ത്രിയാകും. ഡോ ഗോവി, ആർ രാജേന്ദ്രൻ, എസ് എം നാസർ എന്നിവരും മന്ത്രിസഭയിലുണ്ടാകും.

നിലവിൽ കായിക യുവജനക്ഷേമ വകുപ്പു മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ഇതിനൊപ്പം കള്ളപ്പണ കേസിൽ ജാമ്യം കിട്ടിയ സെന്തിലിനെ വീണ്ടും മന്ത്രിയാക്കുകയായിരുന്നു. 4 പുതിയ മന്ത്രിമാരാണ് പുതുതായി മന്ത്രിസഭയിലെത്തുക.

2021 മെയിലെ തെരഞ്ഞെടുപ്പിലാണ് ഉദായനിധി ആദ്യമായി എംഎൽഎ ആകുന്നത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായി പ്രൊമോഷൻ. ഡിഎംകെയുടെ മക്കൾ രാഷ്ട്രീയ സമീപനം ഇതിനകം തമിഴ്‌നാട്ടിൽ വൻ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കളെയുൾപ്പെടെ തഴയുന്നുവെന്ന ആരോപണവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *