Cinema

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി വിഷ്ണു മോഹൻ

കുടുംബ പ്രേക്ഷകരുടെ പ്രിയം നേടുന്ന ചില സംവിധായകരുടെ പന്തിയിലേക്ക് വിഷ്ണു മോഹൻ കടന്നിരിക്കുകയാണ്. ഏത് പ്രായത്തിലുള്ളവർക്കും ആസ്വദിക്കാവുന്ന ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്. “മേപ്പടിയാൻ” എന്ന ആദ്യ ചിത്രത്തിനുശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്ത പുതിയ സിനിമ, “കഥ ഇന്നുവരെ,” ഇപ്പോഴും തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി തുടരുകയാണ്.

സാധാരണക്കാരുടെ ജീവിത അനുഭവങ്ങൾ വ്യത്യസ്തമായ രീതിയിൽ രണ്ട് ചിത്രങ്ങളിലൂടെ ചിത്രീകരിക്കാൻ വിഷ്ണുവിന് കഴിഞ്ഞു. ഉണ്ണി മുകുന്ദൻ നായകനായ “മേപ്പടിയാൻ” ഒരു യുവാവിന്റെ കാഴ്ചപ്പാടിലൂടെ സാധാരണക്കാരുടെ ജീവിതം ചിത്രീകരിച്ച ചിത്രം ആയിരുന്നു. ഈ ചിത്രം വിഷ്ണുവിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.

“കഥ ഇന്നുവരെ” എന്ന രണ്ടാം സിനിമയ്ക്ക് കുടുംബ പ്രേക്ഷകരുടെ വിശ്വാസം നേടി, ജനങ്ങൾക്ക് വിശ്വസിച്ച് ടിക്കറ്റ് എടുക്കാവുന്ന സംവിധായകനായി വിഷ്ണു മാറിയിരിക്കുകയാണ്. പ്രണയം, ബുദ്ധിമുട്ടുകൾ, സന്തോഷം, ദു:ഖം എന്നിവ സാധാരണക്കാരുടെ ജീവിതത്തിലൂടെ തന്നെ വിഷ്ണു അതിസുന്ദരമായി അവതരിപ്പിക്കുന്നുവെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഏത് പ്രായത്തിലുള്ളവർക്കും ആസ്വദിക്കാവുന്ന ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ചിത്രം ഒരു വമ്പൻ വിരുന്ന് തന്നെയാകും പ്രേക്ഷകർക്ക് നൽകുക. ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ തുടങ്ങിയ താരനിരയും ചിത്രത്തിന് മികച്ച പിന്തുണയാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *