റോബിൻ ബസ് സിനിമയാകുന്നു; ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തുമെന്ന് സംവിധായകൻ

കേരളത്തില്‍ സമീപകാലത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് റോബിന്‍ ബസും എം.വി.ഡിയും തമ്മിലുള്ള തര്‍ക്കം. റോബിന്‍ ബസ് നിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച് വഴിനീളെ പിഴയടയ്ക്കലും പിടിച്ചെടുക്കലും നടക്കുന്നെങ്കിലും താന്‍ നിയമലംഘനം നടത്തുന്നില്ലെന്നാണ് ബസുടമയുടെ വാദം.

ഇപ്പോഴിതാ റോബിന്‍ ബസിന്റെ കഥ സിനിമയാവുകയാണ്. സംവിധായകന്‍ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ കഥ പറയുവാനായി തന്നെ റാന്നിയില്‍ നിന്നും എറണാകുളത്ത് എത്തിച്ചത് റോബിന്‍ ബസ് ആണെന്നും റോബിന്‍ ബസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു എന്ന് പോസ്റ്റില്‍ പറയുന്നു.

‘റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. പത്തനംതിട്ട, പാലക്കാട്, കോയമ്പത്തൂര്‍, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം.

പ്രശാന്തിന്റെ കുറിപ്പ്

സുഹൃത്തുക്കളെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിന്‍ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളില്‍ എന്റെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയില്‍ അതിന്റെ റിലീസ് എത്തി നില്‍ക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാര്‍ഥ വിജയത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കഥകള്‍ അന്വേഷിച്ച് തുടങ്ങുകയും, അവയില്‍ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നില്‍ക്കുകയും, മറ്റ് ചില കഥകള്‍ ചര്‍ച്ചകളില്‍ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിന്‍ ബസ് സംഭവം നമുക്ക് മുന്നില്‍ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിര്‍മ്മിതങ്ങളായ ടാര്‍ഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിന്‍ബലത്തില്‍ തച്ചുടച്ച് തകര്‍ത്തു കൊണ്ടുള്ള റോബിന്‍ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ ഇറങ്ങുകയാണ്.

Based on a true സ്റ്റോറി – ROBIN – All india tourist permit. കഥ പറഞ്ഞപ്പോള്‍ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിര്‍മ്മാതാക്കളെ നന്ദിയോടെ ഓര്‍ക്കുന്നു. എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട്

പ്രശാന്ത് മോളിക്കല്‍, ഡയറക്ടര്‍

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments