കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. ആദ്യ നിയമ വിദ്യാർത്ഥിനി, ഗവർണർ തുടങ്ങിയ പദവികൾ അലങ്കരിച്ച വ്യക്തിയാണ് ഫാത്തിമ ബീവി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1980 ജനുവരിയില്‍ ഇന്‍കംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.
1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്.
- നവീൻ ബാബുവിൻ്റെ മരണം: നേരറിയാൻ സി.ബി ഐ എത്തുമോ ? ഹൈക്കോടതി വിധി ഇന്ന്
- എം എൽ എ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണോ ? നിയമസഭ ചട്ടം പറയുന്നതിങ്ങനെ
- വന നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭകളുടെ ഭാഗമായിട്ടാണ് തൻ്റെ അറസ്റ്റ് – പി.വി അൻവർ എം എൽ എ
- പി.വി. അൻവർ അറസ്റ്റില്‍
- ജീവനക്കാർ ഇത് മറക്കരുത്! പ്രമോഷനും സ്ഥലംമാറ്റവും കിട്ടില്ല