CricketIPLSports

സൺ റൈസേഴ്സിന്റെ റൺമല താണ്ടാനാവാതെ രാജസ്ഥാൻ | IPL 2025

ഐപിഎൽ ഈ സീസണിലെ രണ്ടാമത്തെ മൽസരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് 44 റൺസിൻ്റെ രാജസ്ഥാൻ റോയല്‍സിനെതിരെ വിജയം. ആദ്യ ബാറ്റിംഗിൽ 286 എന്ന വമ്പൻ സ്കോർ നേടിയ ഹൈദരാബാദിനെതിരെ 242 റൺസുകൾ നേടിയ രാജസ്ഥാൻ പൊരുതി തോറ്റു. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ നേടിയ ഹൈദരബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 286 എന്ന സ്കോർ കുറിച്ചു.

ഓപ്പണര്‍മാരായ ട്രാവിസ് ഹൈഡും അഭിഷേക് ശര്‍മയും മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. 11 പന്തില്‍ 24 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടപ്പെട്ടത് നാലാം ഓവറിലെ ആദ്യ പന്തില്‍ മഹീഷ് തിക്ഷണ അഭിഷേകിനെ മടക്കി.

31 പന്തില്‍ 67 റണ്‍സ് എടുത്ത ഹൈഡിനെ ഒന്‍പതാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെ മടക്കി. എന്നാല്‍, ഒരു വശത്ത് നിലയുറപ്പിച്ച ഇഷാന്‍ കിഷൻ പുറത്താകാതെ നേടിയ 106 റൺസുകൾ 47 പന്തുകളിൽ നിന്നായിരുന്നു. ‘നിതീഷ് കുമാര്‍ റെഡ്ഡി 15 പന്തില്‍ 30 റണ്‍സും ഹെന്റിച്ച് ക്ലാസെന്‍14 പന്തില്‍ 34 റണ്‍സും നേടി.

തുഷാർ ദേശ് പാണ്ഡെ മൂന്ന് വിക്കറ്റും മഹിഷ് തീക്ഷണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഒട്ടും പിശുക്കു കാണിക്കാതെ പന്തെറിഞ്ഞ ആർച്ചർ നാലോവറിൽ വിട്ടു നൽകിയത് 76 റൺസുകൾ. മറുപടി ബാറ്റിംഗിൽ മോശം തുടക്കമായിരുന്നു രാജസ്ഥാൻ്റേത് 50 റൺസുകൾ നേടുന്നതിനിടയിൽ ആദ്യ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടത് അവർക്ക് തിരിച്ചടിയായി.

യശ്വസി ജയസ്വാൾ, റയാൻ പരാഗ്, നിതിഷ് റാണ എന്നിവർ ആണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നാലാം വിക്കറ്റിൽ സഞ്ചു – ധ്രുവ് ജുറേൽ സഖ്യം വെടിക്കെട്ട് ബാറ്റിംഗിലൂടെ വിജയത്തിലേക്ക് ശ്രമിച്ചുവെങ്കിലും ഇരുവരും മടങ്ങിയതോടെ വീണ്ടും പ്രതിരോധത്തിലായി രാജസ്ഥാൻ.

ishan kishan

തുടർന്നു വന്ന ഹെറ്റ്മെയർ (42) ശിവം ദുബെ (34) എന്നിവർ തകർത്തടിച്ചെങ്കിലും 20 ഓവറിൽ 242 റൺസുകൾ നേടാനെ രാജസ്ഥാന് കഴിഞ്ഞുള്ളു. ധ്രുവ് ജുറേൽ 35 പന്തുകളിൽ 70 റൺസും സഞ്ജു സാംസൺ 37 പന്തിൽ 66 റൺസും നേടി. ഹൈദരാബാദിനു വേണ്ടി സിമർജീത് സിംഗ് മൂന്നും ഹർഷൽ പട്ടേൽ രണ്ടു വിക്കറ്റുകളും നേടി. സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് പ്ലേയർ ഓഫ് ദി മാച്ച്