InternationalNewsTechnology

മനുഷ്യനെപ്പോലെ ചിരിക്കാൻ ഇനി റോബോട്ടിനും കഴിയും ജീവനുള്ള ചര്‍മ്മം വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

ജപ്പാനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലെ ഈ കണ്ടെത്തലുകൾ ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.ശാസ്ത്രലോകത്തിലെ തന്നെ
ഒരു മികച്ച നേട്ടമായും വരും തലമുറയുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായും മാറിയിരിക്കുകയാണ് പുതിയ കണ്ടെത്തൽ.
ഇലട്രോണിക് ഉപകരണമായ റോബോട്ടുകള്‍ക്ക് ജീവനുള്ള ത്വക്ക് നിര്‍മ്മിച്ചിരിക്കുകയാണ് നമ്മുടെ ശാസ്ത്രലോകം. ഇതിന്റെ ഏറ്റവും വലിയ ഗുണമായി എടുത്തുപറയേണ്ടത് സ്വയം അറ്റകുറ്റപ്പണികൾ പരിഹരിക്കുന്നതിനുള്ള ഇതിന്റെ കഴിവിനെയാണ്. റോബോട്ടിക് ശാസ്ത്രീയ രംഗത്തെ വലിയൊരു കുതിച്ചുചാട്ടമായി ഇത് മാറുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയിലെ ബയോഹൈബ്രിഡ് സിസ്റ്റംസ് ലബോറട്ടറിയിലെതന്നെ മികച്ച പ്രൊഫസറായ ഷോജി ടകൂച്ചിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍, ഇവര്‍ മനുഷ്യ ചര്‍മ്മത്തിലെ ലിഗമെന്റുകളുടെ സ്വാഭാവിക ഘടനയെ അനുകരിക്കുന്ന പെര്‍ഫൊറേഷന്‍-ടൈപ്പ് ആങ്കറുകള്‍ ഉപയോഗിച്ച് 3D ഫേഷ്യല്‍ മോള്‍ഡില്‍ കൃത്രിമ ചര്‍മ്മം ഘടിപ്പിക്കുകയായിരുന്നു.

മനുഷ്യ ച‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍൪മ്മമുള്ള റോബോട്ടിൻ്റെ പ്രധാന നേട്ടമാണ് ‘സ്വയം സുഖപ്പെടുത്താനും ചുറ്റുപാടുകള്‍ മനസ്സിലാക്കാനും,
കൂടാതെ മനുഷ്യ സ്വഭാവത്തെ അടുത്ത് അനുകരിക്കുന്ന ജോലികള്‍ ചെയ്യാനും കഴിയുന്ന പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമതയും ജീവനുള്ളതുമായ ചര്‍മ്മമുള്ള റോബോട്ടുകളെ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം,’ ടകെയുച്ചി പറഞ്ഞു.

കൂടാതെ എടുത്തു പറയേണ്ടുന്ന ഒന്നാണ്, പോറലോ കേടുപാടുകളോ ഉണ്ടാകുമ്പോഴെല്ലാം അറ്റകുറ്റപ്പണികള്‍ ആവശ്യപ്പെടുന്നതിനുപകരം സ്വയം സുഖപ്പെടുത്താനുള്ള കഴിവാണ് എന്ന് ഗവേഷകര്‍ പറയുന്നു മനുഷ്യരെപ്പോലെ മറ്റൊരാളുടെ ആശ്രയം കൂടാതെ സ്വന്തമായിട്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഈ സാങ്കേതികവിദ്യ ഇപ്പോഴും വളര്‍ച്ചയിലാണ്, എന്നിരുന്നാലും, ടെര്‍മിനേറ്റര്‍ ശൈലിയിലുള്ള ലിവിംഗ്-സ്‌കിന്‍-കവര്‍ റോബോട്ടുകള്‍ ഉദയം ചെയ്യുന്നതിന് ഒരു ചുവടുവെപ്പാണ് ഇത്. ത്വക്ക് ഒരു റോബോട്ടില്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍, ശാസ്ത്രജ്ഞര്‍ ഇതിലേക്ക് ഞരമ്പുകള്‍, പേശികള്‍, സെന്‍സറി അവയവങ്ങള്‍ തുടങ്ങിയ മറ്റ് സംവിധാനങ്ങളെ സംയോജിപ്പിക്കേണ്ടതുണ്ട്. അതിന് കൂടിയുള്ള കണ്ടെത്തലിലാണ് പ്രൊഫസറായ ഷോജി ടകൂച്ചിയും സംഘവും. എന്നാൽ ടക്കൂച്ചിയും കൂട്ട‍‍‍ര്‍ക്കും ഇപ്പോൾ നേരിടുന്ന വെല്ലുവിളിയാണ് ”രക്തക്കുഴലുകള്‍ സംയോജിപ്പിക്കുന്നതിനുള്ള ഒരു രീതി നിര്‍മ്മിക്കുന്നതും അതിൻ്റെ ശ്രമത്തിലാണ് ഞങ്ങള്‍ എന്നും കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *