
CinemaNewsSocial Media
ഫസ്റ്റ് ഡേ കോടികൾ കൊയ്ത് കങ്കുവ ; സൂര്യയുടെ മികച്ച ഓപ്പണിങ് കളക്ഷൻ
വൻ ഹൈപ്പിൽ എത്തിയ സൂര്യയുടെ കങ്കുവയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആദ്യ ദിനം കഴിയുമ്പോൾ 22 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂര്യയുടെ കരിയറിലെ മികച്ച ഓപ്പണിങ് കളക്ഷൻ ആണിത്.

അതേസമയം, 350 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായിക. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.