CinemaKeralaNews

ജയസൂര്യ ന്യൂയോർക്കിൽ; അറസ്റ്റ് ഭയന്ന് ദുബൈയിലേക്ക് മാറിയേക്കും

നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ പരാതികള്‍ കൂടിയതോടെ കേരളത്തിലേക്ക് മടങ്ങാതെ താരം. നിലവില്‍ ന്യൂയോർക്കില്‍ സിനിമാ ചിത്രീകരണത്തിലാണ് ജയസൂര്യ. അവിടെ നിന്നു കൊണ്ട് മുന്‍കൂര്‍ ജാമ്യം തേടാനാണ് ശ്രമം. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ നാട്ടിലേക്ക് ഇല്ലെന്ന നിലപാടാണ് ജയസൂര്യ സുഹൃത്തുക്കളുമായി പങ്കുവെച്ചത്.

ഏതാനും ദിവസം കൂടി ന്യൂയോര്‍ക്കില്‍ താമസിച്ച ശേഷം ദുബൈയിലേക്ക് പോകാനാണ് നടന്റെ പദ്ധതി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്.

പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു നടിയുടെ പരാതിയെ തുടര്‍ന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് കൂടി ജയസൂര്യക്കെതിരെ കരമന പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് നടിയുടെ പരാതി. കരമന പൊലീസ് ആണ് കേസ് എടുത്തത്. ബാത്ത്‌റൂമില്‍ പോയി വരുന്ന സമയത്ത് പുറകിലൂടെ കെട്ടിപ്പിടിച്ചു എന്നാണ് നടി പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *