‘RDX’ നുശേഷം ആന്റണി വര്‍ഗീസ് നായകന്‍, സോഫിയ പോളിന്റെ ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ ഷൂട്ടിങ് തുടങ്ങി

‘ആര്‍.ഡി.എക്സ്’ വന്‍ വിജയമായതിന് പിന്നാലെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും നായകന്‍ ആന്റണി വര്‍ഗീസ് തന്നെ.

നീണ്ടു നില്‍ക്കുന്ന കടലോര സംഘര്‍ഷത്തിന്റെ കഥയാണ് നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേത്. ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം . റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.

ആര്‍ഡിഎക്സ് പോലെ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. വിശാലമായ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ പ്രമുഖ താരനിര ചിത്രത്തിനായി അണിനിരക്കും.ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമല്‍ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ അഹമ്മദ്. നിര്‍മാണ നിര്‍വഹണം ജാവേദ് ചെമ്പ്.

രാമേശ്വരം, കൊല്ലം, വര്‍ക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും വേറിട്ട റിവഞ്ച് സ്റ്റോറിയാണിത്. ഉള്ളില്‍ കത്തുന്ന കനലുമായി തന്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിന്റെ പുത്രന്റെ ജീവിതമാണ് തികച്ചും സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

എഴുപതോളം ദിവസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണത്തില്‍ ഏറെയും കടലിലെ തകര്‍പ്പന്‍ റിവഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. യൗവനത്തിന്റെ തിളപ്പും, കൈയ്യില്‍ തോണി തുഴയുന്ന പങ്കായം പിടിച്ച ഉറച്ച തഴമ്പും, ഊച്ച മനസ്സുമുള്ള യുവാവിനെ അവതരിപ്പിക്കുന്നത് യുവനടനായ ആന്റണി വര്‍ഗീസാണ്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഷബീര്‍ കല്ലറക്കല്‍ (കൊത്ത ഫെയിം), ശരത് സഭ, നന്ദു, സിറാജ് (ആര്‍.ഡി.എക്‌സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം. റാഫേല്‍, ഫൗസിയ മറിയം ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്‌ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സാം സി.എസ്സിന്റേതാണു സംഗീതം, ഗാനങ്ങള്‍ – വിനായക് ശശികുമാര്‍, ഛായാഗ്രഹണം – ജിതിന്‍ സ്റ്റാന്‍സിലോസ്, എഡിറ്റിംഗ് – ശ്രീജിത് സാരംഗ്, കലാസംവിധാനം -മനുജഗദ്, മേക്കപ്പ് – അമല്‍ ചന്ദ്ര, കോസ്റ്റിയൂം ഡിസൈന്‍ – നിസ്സാര്‍ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ മാനേജര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സൈബന്‍ സി. സൈമണ്‍, മാനേജര്‍ ( വീക്കെന്റ് ബ്ലോഗ് ബസ്റ്റാഴ്‌സ് ) – റോജി പി. കുര്യന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – പക്രു കരീത്തറ, എക്‌സിക്കുട്ടീവ് – സനൂപ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്.

രാമേശ്വരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, സ്റ്റില്‍സ് – നിദാദ് കെ.എന്‍.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments